‘ഭാര്യയ്ക്ക് 18 കഴിഞ്ഞാൽ ഭര്‍തൃബലാത്സംഗം കുറ്റകരമല്ല’; അലഹാബാദ് ഹൈക്കോടതി വിധി

പതിനെട്ട് വയസിന് മുകളിലാണ് ഭാര്യയുടെ വയസ് എങ്കിൽ ഭർതൃബലാത്സംഗം കുറ്റകരമല്ലെന്ന് അലഹാബാദ് ഹൈക്കോടതി. കോടതിയുടെ പരാമർശം പ്രകൃതിവിരുദ്ധ പീഡനം ആരോപിച്ച് ഭാര്യ നൽകിയ പരാതിയിൽ ഭർത്താവിനെ കുറ്റവിമുക്തനാക്കിയ വിധിന്യായത്തിലാണ്.
ഇന്ത്യയില്‍ ഇതുവരെ ഭര്‍തൃബലാത്സംഗം കുറ്റകരമാക്കിയിട്ടില്ലെന്നും ജസ്റ്റിസ് രാം മനോഹര്‍ നാരായണ്‍ മിശ്ര വ്യക്തമാക്കി.

Also read:കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ യെല്ലോ അലേർട്ട്

നിലവിൽ ഭർതൃബലാത്സംഗം കുറ്റകരമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സുപ്രീം കോടതി ഹർജിയിന്മേൽ തീരുമാനമെടുക്കുന്നതുവരെ ഭർതൃബലാത്സംഗം കുറ്റകരമല്ലാതെ തുടരുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Also read:മഹുവ മൊയ്ത്രയ്ക്ക് എതിരായ ലോക്സഭാ സ്പീക്കറുടെ നടപടി; കോടതിയിൽ ചോദ്യം ചെയ്യാനൊരുങ്ങി തൃണമൂൽ കോൺഗ്രസ്

യുവതി നൽകിയ പരാതി വിവാഹജീവിതം ദുരിതപൂര്‍ണ്ണമാണെന്നും ശാരീരികമായും മാനസികമായും ഭര്‍ത്താവ് നിരന്തരം പീഡിപ്പിക്കുകയുമാണെന്നായിരുന്നു എന്നുമായിരുന്നു. ബലം പ്രയോഗിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നും പരാതിയിൽ പറയുന്നു. ഐപിസി 377 പ്രകാരമുള്ള കുറ്റങ്ങളില്‍ നിന്ന് ഭര്‍ത്താവിനെ കുറ്റവിമുക്തനാക്കിയെങ്കിലും 498(എ), 323 വകുപ്പുകള്‍ ചുമത്തി ശിക്ഷ വിധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News