മാരിടൈം ബോര്‍ഡ് സി ഇ ഒ ടി പി സലീം കുമാറിന് യാത്രയയപ്പ് നല്‍കി

ഡെപ്യൂട്ടേഷന്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കേന്ദ്ര സര്‍വ്വീസിലേക്ക് തിരിച്ചു പോകുന്ന കേരള ബോര്‍ഡ് മാരിടൈം ബോര്‍ഡ് സി ഇ ഒ ടി പി സലീം കുമാര്‍ ഐ ആര്‍ എസിന് കേരള മാരിടൈം ബോര്‍ഡ് യാത്രയയപ്പ് നല്‍കി. തുറമുഖ വകുപ്പ് മന്ത്രിയുടെ ചേംമ്പറില്‍ നടന്ന ചടങ്ങില്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ബോര്‍ഡിന്റെ ഉപഹാരം സമ്മാനിച്ചു. കേരള മാരിടൈം ബോര്‍ഡിനെ നവീകരിക്കുന്നതില്‍ സലീംകുമാര്‍ നല്‍കിയ സംഭാവന എന്നും വിലമതിക്കുന്നതാണെന്നും തുടര്‍ സര്‍വ്വീസുകളിലും മികച്ച മാതൃകകള്‍ സൃഷ്ടിക്കുവാന്‍ അദ്ദേഹത്തിന് കഴിയുമെന്നും മന്ത്രി പറഞ്ഞു.

also read: വിനായകനും ഫഹദും മലയാളത്തെ പാൻ ഇന്ത്യൻ ലെവലിലേക്ക് ഉയർത്തുന്നു, സിനിമക്കിത് നല്ല കാലം: ദുൽഖർ സൽമാൻ

ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ്.ശ്രീനിവാസ് ഐ എ എസ്, മാരിടൈംബോര്‍ഡ് ചെയര്‍മാന്‍ എന്‍ എസ് പിള്ള, വിഴിഞ്ഞം തുറമുഖ കമ്പനി എം ഡി ഡോ.അദീലാ അബ്ദുല്ല ഐ എ എസ്, മാരിടൈം ബോര്‍ഡ് സി ഇ ഒ ഷൈന്‍ എ ഹഖ്, മന്ത്രിയുടെ സെക്രട്ടറിമാരായ പി റ്റി ജോയ്, സി പി അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

also read: റോൾസ് റോയ്സ് ഇന്ധന ടാങ്കറുമായി കൂട്ടി‌യിടിച്ചു; ലോറി ഡ്രൈവർക്കും സഹായിക്കും ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News