“എൻ്റെ ഹൃദയം തകർന്നിരിക്കുന്നു”; അമ്മയുടെയും സഹോദരിയുടെയും മരണവാർത്ത പങ്കുവെച്ച് ഗായിക മരിയ കാരി

mariya

അമ്മ പട്രീഷ്യയുടെയും സഹോദരി അലിസനിന്റെയും മരണവാർത്ത സ്ഥിരീകരിച്ച്
മുതിർന്ന ഗായിക മരിയ കാരി.  “കഴിഞ്ഞ വാരാന്ത്യത്തിൽ എനിക്ക് എൻ്റെ അമ്മയെ നഷ്ടപ്പെട്ടതിൽ എൻ്റെ ഹൃദയം തകർന്നിരിക്കുന്നു. സങ്കടകരമെന്നു പറയട്ടെ, അതേ ദിവസം തന്നെ എൻ്റെ സഹോദരിയെയും എനിക്ക് നഷ്ടപ്പെട്ടു.’ കാരി പ്രസ്താവനയിൽ അമ്മ കടന്നുപോകുന്നതിന് മുമ്പുള്ള അവസാന ആഴ്‌ച എനിക്കൊപ്പം ചെലവഴിക്കാൻ കഴിഞ്ഞതിൽ ഞാൻ അനുഗ്രഹീതയായി കരുതുന്നുവെന്നും ദുഷ്‌കരമായ സമയത്ത് സ്വകാര്യതയെ മാനിക്കണമെന്ന് അവർ ആരാധകരോട് അഭ്യർത്ഥിച്ചു.

ALSO READ; ‘ശ്രീജേഷിന്, സ്നേഹപൂർവ്വം’ ; ഒളിമ്പ്യൻ പി.ആർ. ശ്രീജേഷിന് കൈരളി സ്വീകരണം ഒരുക്കുന്നു, ചടങ്ങ് സെപ്റ്റംബർ 2- ന്

വിഷമഘട്ടത്തിൽ തനിക്ക് താങ്ങും തണലുമായി നിന്നവരെ ഓർമ്മിക്കുന്നുവെന്നും ഏവരും നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നുവെന്നും അവർ കൂട്ടിച്ചേര്‍ത്തു.

ALSO READ: തിരുവനന്തപുരം പട്ടത്ത് നിന്ന് കാണാതായ പെൺകുട്ടികൾ തിരിച്ചെത്തി

അഞ്ച് തവണ ഗ്രാമി അവാർഡ് നേടിയ ഗായികയുടെ അമ്മ ആൽഫ്രഡ് റോയ് പരിശീലനം ലഭിച്ച ഓപ്പറ ഗായികയും വോക്കൽ കോച്ചുമായിരുന്നു. 2020 ൽ പുറത്തിറങ്ങിയ  ഓർമ്മക്കുറിപ്പായ ദി മീനിംഗ് ഓഫ് മരിയ കാരിയിൽ, മരിയ കാരി തൻ്റെ അമ്മയുമായുള്ള സങ്കീർണ്ണമായ ബന്ധത്തെ പറ്റി വിവരിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News