‘മെസിയെ മാഞ്ചസ്റ്റർ സിറ്റിയിലേക്കെത്തിക്കാൻ ശ്രമം നടന്നു’: വെളിപ്പെടുത്തലുമായി മുൻ കോച്ച്

അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസിയെകുറിച്ച് മാഞ്ചസ്റ്റര്‍ സിറ്റി മുന്‍ പരിശീലകന്‍ മാര്‍ക്ക് ഹ്യൂസ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 2008 സീസണില്‍ അര്‍ജന്റീനന്‍ ലയണല്‍ മെസിയെ സൈന്‍ ചെയ്യാന്‍ മാഞ്ചസ്റ്റര്‍ സിറ്റി ശ്രമിച്ചിരുന്നു എന്ന വെളിപ്പെടുത്തലുമായാണ് മാര്‍ക്ക് ഹ്യൂസ് രംഗത്ത് വന്നിരിക്കുന്നത്. കാസ്റ്റിലെ ഒരഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

ALSO READ: ‘നവകേരള സദസിൽ പ്രതിപക്ഷം പല തരത്തിൽ അക്രമം ഉണ്ടാക്കാൻ ശ്രമിച്ചു’: മുഖ്യമന്ത്രി

“അവര്‍ എന്നോട് ചോദിച്ചു നിങ്ങള്‍ക്ക് ആരെയാണ് വേണ്ടതെന്ന്. എന്നാല്‍ ആ കാലത്ത് മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടേബിളില്‍ മുന്നിട്ടു നില്‍ക്കുന്ന ടീം ഒന്നുമല്ലായിരുന്നു എന്ന് പല ആളുകളും മറക്കുന്നു. ഞങ്ങള്‍ ആ സീസണില്‍ മുന്നോട്ടു വന്നിട്ടില്ല. മാഞ്ചസ്റ്റര്‍ സിറ്റി ആ കാലത്ത് മികച്ച ഓഫറുകൾ മെസിക്ക് മുന്നില്‍ വെച്ചു. എന്നാല്‍ ആ സമയങ്ങളില്‍ റയല്‍ മാഡ്രിഡില്‍ നിന്നും ചെറിയ ഓഫര്‍ അദ്ദേഹത്തിനു മുന്നില്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ മെസിയെ സ്വന്തമാക്കാന്‍ സാധിക്കുമായിരുന്നു. ആ സമയങ്ങളില്‍ മെസിക്കായി വലിയ തരത്തിലുള്ള ഓഫറുകള്‍ നിലനിന്നിരുന്നു”: അദ്ദേഹം പറഞ്ഞു.

ALSO READ: അഭിനയം അവസാനിപ്പിക്കണം എന്ന് കരുതി ഇരിക്കുമ്പോഴാണ് ജീത്തു ജോസഫിന്റെ വിളി വരുന്നത്; ഗണേഷ് കുമാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News