മാര്‍ക്ക് ലിസ്റ്റ് വിവാദം; എസ്എഫ്‌ഐയെ തകര്‍ക്കാനുള്ള നീക്കം, ഗൂഡാലോചന നടന്നിട്ടുണ്ട്; പി എം ആര്‍ഷോ

മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ കൃത്യതയുള്ള സമഗ്രമായ അന്വേഷണം നടത്തണമെന്ന് പി എം ആര്‍ഷോ. ഇത് എസ്എഫ്‌ഐ യെ തകര്‍ക്കാന്‍ വേണ്ടിയുള്ള നീക്കമായിരുന്നവെന്നും തെറ്റ് ബോധ്യപ്പെട്ടിട്ടും തിരുത്താന്‍ പല മാധ്യമങ്ങളും തയ്യാറായിട്ടിസല്ലെന്നും പി എം ആര്‍ഷോ മാധ്യമങ്ങളോടു പ്രതികരിച്ചു.

‘ഗുരുതര ക്രമക്കേടാണ് നടന്നത്. ഗൂഡാലോചന നടന്നിട്ടുണ്ട്. കൃത്യതയുള്ള സമഗ്രമായ അന്വേഷണം നടക്കണം. ഇത് SFI യെ തകര്‍ക്കാന്‍ വേണ്ടിയുള്ള നീക്കമായിരുന്നു. എസ്എഫ്‌ഐ നിലപാട് പറഞ്ഞിട്ടുണ്ട്. വിദ്യയുമായി ബന്ധപ്പെട്ട ക്രമക്കേട് എസ്എഫ്‌ഐയുടെ മുകളില്‍ കൊണ്ടുപോയി കെട്ടേണ്ട കാര്യമല്ല. അത് നിഷ്‌കളങ്കമായ ശ്രമം അല്ല. ആര്‍ഷോയ്ക്ക് ഇതില്‍ പങ്കുണ്ട് എന്ന തരത്തില്‍ വരെ ആരോപണം ഉന്നയിച്ചു. എന്നാല്‍ ഇതിന്റെ ഒരു തെളിവും പുറത്തുവിട്ടിട്ടില്ല. എസ്എഫ്‌ഐയെ വേട്ടയാടുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളാണ് നടത്തിയത്
തെളിവുകള്‍ ഉണ്ട് എന്ന് പറയുന്ന കെഎസ്യു നേതാക്കള്‍ എന്തുകൊണ്ട് തെളിവ് പുറത്തു വിടുന്നില്ല’-പി എം ആര്‍ഷോ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News