മെറ്റയുടെ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഒടുവില്‍ 200 ബില്യണ്‍ ഡോളര്‍ ക്ലബില്‍ എത്തിയിരിക്കുകയാണ്. സാമ്പത്തിക ശേഷിയില്‍ വന്‍ കുതിപ്പാണ് സക്കര്‍ബര്‍ഗ് നടത്തിയിരിക്കുന്നത്.
ALSO READ: റെയിൽവേയിൽ അവസരം; നോൺ ടെക്നിക്കൽ സ്റ്റാഫിന് അപേക്ഷിക്കാം
ബ്ലൂംബര്‍ഗിന്റെ ബില്യണയര്‍ ഇന്‍ഡക്‌സ് അനുസരിച്ച് മാര്‍ക്ക് സക്കര്‍ബര്‍ഗ് 200 ബില്യണ്‍ ഡോളര്‍ ക്ലബില്‍ കടന്നതോടെ ലോക സമ്പന്നന്മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ഇപ്പോള്‍ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്, ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് എന്നിവര്‍ക്ക് പിന്നാലാണ് സക്കര്‍ബര്‍ഗ്.
ALSO READ:ഒന്നും രണ്ടുമല്ല 37 അരിമണികള്‍ ; പുത്തന്‍ ലോക റെക്കോര്‍ഡ് ഇങ്ങനെ…
സക്കര്‍ബര്‍ഗിന്റെ സമ്പത്തിന്റെ ഭൂരിഭാഗവും മെറ്റയിലെ 13% ഓഹരിയാണ്, ഏകദേശം 345.5 ദശലക്ഷം ഓഹരികളാണ് അദ്ദേഹം കൈവശം വച്ചിരിക്കുന്നത്. ഈ വര്‍ഷം മാത്രം അദ്ദേഹത്തിന്റെ വരുമാനം കുതിച്ചുയര്‍ന്നത് 71.8 ബില്യണ്‍ ഡോളറാണ്. ഇതോടെ ഒറാക്കിള്‍ സ്ഥാപകന്‍ ലാരി എല്ലിസണ്‍, മുന്‍ മൈക്രോസോഫ്റ്റ് സീഇഒകളായ ബില്‍ ഗേറ്റ്‌സ്, സ്വീവ് ബാള്‍മര്‍ എന്നിവരെ അദ്ദേഹം പിന്നിലാക്കി. 2024 ജനുവരി മുതല്‍ 60 ശതമാനമാണ് സക്കര്‍ബര്‍ഗിന്റെ സമ്പത്ത് വര്‍ധിച്ചത്. ഷെയറുകള്‍ക്ക് 560 ഡോളറിലധികം വര്‍ധനവുണ്ടായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here