സമ്പത്തിൽ ബിൽഗേറ്റ്സിനെ മറികടന്ന് മാർക്ക് സക്കർബർഗ്

സമ്പത്തിന്റെ കാര്യത്തിൽ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സിനെ മറികടന്ന് മാർക്ക് സക്കർബർഗ്.28.1 ബില്യൺ ഡോളറിന്റെ വർധനവാണ് സുക്കർബർഗിനുണ്ടായിരിക്കുന്നത്. ബ്ലുംബർഗിന്റെ ബില്ല്യണയേഴ്സ് ഇൻഡക്സ് അനുസരിച്ച് മെറ്റ സിഇഒ നാലാം സ്ഥാനത്താണ് സക്കർബർഗ് ഉള്ളത്. മെറ്റയുടെ ഓഹരി വിലയിൽ 20 ശതമാനം നേട്ടമാണ് ഉണ്ടായത്. നിലവിൽ 170.5 ബില്യൺ ഡോളറിന്റെ ആസ്തിയാണ് സക്കർബർഗിനുള്ളത്.

ALSO READ: പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ കുറഞ്ഞുവെന്ന പത്രവാര്‍ത്ത; പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടി

അതേസമയം 2022ൽ സക്കർബർഗിന്റെ ആസ്തി വലിയായതോതിൽ കുറഞ്ഞിരുന്നു. 700 മില്യൺ ഡോളറാണ് ഒരു വർഷം മാർക്ക് സക്കർബർഗിന് ശമ്പളമായി ഫേസ്ബുക്ക് നൽകുന്നത്. സിഎൻബിസിയുടെ റിപ്പോർട്ട് അനുസരിച്ച് 174 മില്യൺ ഡോളർ ഡിവിഡന്റ് ഇനത്തിൽ മെറ്റ സക്കർബർഗിന് നൽകും.

എന്നാൽ, കഴിഞ്ഞ ദിവസം മെറ്റയുടെ വിപണി മൂല്യത്തിലും വർധനയുണ്ടായി. 1.22 ട്രില്യൺ ഡോളറായാണ് മെറ്റയുടെ വിപണിമൂല്യം .

ALSO READ: സൈനിക വിവരങ്ങള്‍ ചോര്‍ത്തി; ചാരവൃത്തി കേസില്‍ മോസ്‌കോയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News