വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം ചൂടി മാര്‍കെറ്റ വാന്‍ദ്രോഷോവ

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം സ്വന്തമാക്കി ചെക്ക് റിപ്പബ്ലിക്ക് താരം മാര്‍കെറ്റ വാന്‍ദ്രോഷോവ. ശനിയാഴ്ച നടന്ന ഫൈനലില്‍ ടുണീഷ്യയുടെ ഒന്‍സ് ജാബിയൂറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് (6-4, 6-4) വാന്‍ദ്രോഷോവ കന്നി വിംബിള്‍ഡണ്‍ നേട്ടം സ്വന്തമാക്കിയത്.

ALSO READ: ഏഷ്യൻ അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ലോംഗ് ജംപിൽ വെള്ളിയുമായി മലയാളി താരം എം ശ്രീശങ്കർ;അഭിനന്ദിച്ച്‌ മുഖ്യമന്ത്രി

മാര്‍കെറ്റ വാന്‍ദ്രോഷോവയുടെ കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടം കൂടിയാണിത്. ഓപ്പണ്‍ കാലഘട്ടത്തില്‍ വിംബിള്‍ഡണ്‍ വനിതാ വിഭാഗത്തില്‍ സീഡില്ലാതെ കിരീടം നേടുന്ന ആദ്യ താരമെന്ന റെക്കോഡും വാന്‍ദ്രോഷോവ സ്വന്തമാക്കി.

ചെക്ക് താരത്തിന്റെ രണ്ടാം ഗ്രാന്‍ഡ്സ്ലാം ഫൈനലായിരുന്നു ഇത്. 2019-ല്‍ ഫ്രഞ്ച് ഓപ്പണില്‍ ഫൈനലിലെത്തിയെങ്കിലും ഓസ്ട്രേലിയയുടെ ആഷ്ലി ബാര്‍ട്ടിയോട് തോറ്റു.

അതേസമയം ആറാം സീഡ് ഒന്‍സ് ജാബിയൂറിന് തുടര്‍ച്ചയായ രണ്ടാം വിംബിള്‍ഡണ്‍ ഫൈനലിലും നിരാശയായി ഫലം. കഴിഞ്ഞ വര്‍ഷത്തെ ഫൈനലില്‍ കസാഖ്സ്താന്റെ എലെന റിബാകിനയോട് തോറ്റു.

ALSO READ: പിഎസ്‌സി വ്യാജനിയമന ഉത്തരവുമായി ജോലിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചു; യുവതി അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News