രാജ്യത്തെ മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ വര്‍ധന; റിപ്പോര്‍ട്ട്

രാജ്യത്തെ മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ കഴിഞ്ഞാഴ്ച ദൃക്ഷാസാക്ഷ്യം വഹിച്ചത് വമ്പന്‍ വര്‍ധനയ്ക്ക്. മുന്‍നിരയിലുള്ള പത്തു കമ്പനികളില്‍ എട്ടു കമ്പനികളുടെ വിപണി മൂല്യം 1,47, 935 കോടി രൂപയാണ്.

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ, റിയലന്‍സ് എന്നിവയാണ് ഇതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. എല്‍ഐസിയുടെ വിപണി മൂല്യത്തില്‍ 40000 കോടിയുടെ വര്‍ധനയുണ്ടായപ്പോള്‍ ഒരാഴ്ച കൊണ്ട് റിലയന്‍സിന്റെ വിപണി മൂല്യത്തില്‍ 34, 467 കോടി രൂപയാണ് ഉയര്‍ന്നത്.

ALSO READ: ആനകളുടെ സംസ്ഥാനാന്തര ഏകീകൃത കണക്കെടുപ്പ് 23 മുതല്‍: വനംവകപ്പ്

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 19,41,110 കോടി രൂപയാണ് അതേസമയം 6,16,212 കോടി രൂപയായാണ് എല്‍ഐസിയുടെ നിലവിലെ വിപണി മൂല്യം

ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐടിസി, എസ്ബിഐ എന്നിവയാണ് വിപണി മൂല്യം കൂടിയ മറ്റു കമ്പനികള്‍. എന്നാല്‍ ടിസിഎസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയുടെ വിപണി മൂല്യത്തില്‍ ഇടിവും രേഖപ്പെടുത്തി. അതിനിടെ ഈ മാസം ഇതുവരെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ച മൊത്തം തുക 28,200 കോടിയായി. പൊതുതെരഞ്ഞെടുപ്പ് ഫലം എന്താകും എന്ന അനിശ്ചിതത്വമാണ് വിപണിയെ സ്വാധീനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News