മാര്‍ക്ക് ലിസ്റ്റ് വിവാദം: ബിജെപി-മാധ്യമ ഗൂഢാലോചനയിലേക്ക് ചൂണ്ടുന്ന വിവരങ്ങള്‍ പുറത്ത്

ക‍ഴിഞ്ഞ ദിവസങ്ങളില്‍ വലിയ വിവാദങ്ങളിലേക്ക് നയിച്ച സംഭവമായിരുന്നു എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ എ‍ഴുതാത്ത പരീക്ഷയില്‍ അദ്ദേഹം വിജയിച്ചതായി അടയാളപ്പെടുത്തി പ്രസിദ്ധീകരിച്ച പരീക്ഷാ ഫലം. ആര്‍ഷോയെയും എസ്എഫ്ഐ യെും പ്രതിസ്ഥാനാത്ത് നിര്‍ത്തി നടന്ന വലിയ മാധ്യമ വിചാരണകള്‍ക്ക് പിന്നീട് കേരളം സാക്ഷിയായി. സംഭവം അറിഞ്ഞയുടന്‍ തന്നെ താന്‍ പരീക്ഷ എ‍ഴുതിയിട്ടില്ലെന്നും പരീക്ഷ ഫലത്തില്‍ തന്‍റെ പേര് ഉള്‍പ്പെട്ടതില്‍ വലിയ ഗൂഢാലോചനകള്‍ ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ആര്‍ഷോ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന  പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അന്വേഷണം നടന്നുവരികയാണ്.

ഇതിനിടെ കേസിലെ പ്രതിപ്പട്ടിക പുറത്തുവന്നപ്പോള്‍  മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ വി.എസ് ജോയ്, ആർക്കിയോളജിക്കൽ വിഭാഗം കോർഡിനേറ്റർ വിനോദ് കുമാർ,  കെഎസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യർ , കെ.എസ് യു യൂണിറ്റ് പ്രസിഡന്‍റ്  എ.ഫസൽ എന്നിവര്‍ക്ക് പുറമെ ഒരു കേന്ദ്രമന്ത്രി നേതൃത്വം നല്‍കുന്ന പ്രമുഖ മാധ്യമസ്ഥാപനത്തിലെ റിപ്പോര്‍ട്ടറും ഉള്‍പ്പെട്ടു.

മനപ്പൂര്‍വം ആര്‍ഷോയെ വിജയിപ്പിക്കാന്‍ ക്രമക്കേട് നടത്തിയെന്ന് ആരോപണങ്ങളാണ് കോണ്‍ഗ്രസും ബിജെപിയും മാധ്യമങ്ങളും കേരളത്തില്‍ പ്രചരിപ്പിച്ചത്. എന്നാല്‍ വസ്തുതകള്‍ മറുച്ചുവച്ചാണ് ഇത്തരം  പ്രചാരണങ്ങള്‍ നടത്തിയതെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ALSO READ: മാധ്യമ സ്വാതന്ത്ര്യമെന്നാൽ ഗൂഢാലോചന നടത്തലല്ല; നടന്നത് എസ്എഫ്ഐ യെ കൊത്തിവലിക്കാനുള്ള ഗൂഢാലോചന: എംവി ഗോവിന്ദൻ മാസ്റ്റർ

നാഷണല്‍ ഇന്‍ഫര്‍ മാറ്റിക്സ് സെന്‍റര്‍ എന്ന കേന്ദ്ര ഐ.ടി ഏജന്‍സിയുടെ സോഫ്ട് വെയര്‍ ഉപയോഗിച്ചാണ് സര്‍വകലാശാല പരീക്ഷ ഫലങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. ഇതേ സോഫ്ട് വെയര്‍ ഉപയോഗിച്ച് പ്രസിദ്ധീകരിച്ച പരീക്ഷാ ഫലത്തിലാണ് ആര്‍ഷോ എ‍ഴുതാത്ത പരീക്ഷയില്‍ അദ്ദേഹം  വിജയിച്ചതായി രേഖപ്പെടുത്തിയത്. സെന്‍ട്രല്‍ മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പിന്‍റെ കീ‍ഴിലാണ് എന്‍ഐസി പ്രവര്‍ത്തിക്കുന്നത്. മേല്‍ പറഞ്ഞ വകുപ്പ് കൈകാര്യം ചെയ്യുന്ന കേന്ദ്രമന്ത്രിയാണ് പ്രതിപട്ടികയിലെ മാധ്യമപ്രവര്‍ത്തക ജോലി ചെയ്യുന്ന സ്ഥാപനത്തിലെ എം.ഡിയും.  വലിയ രീതിയിലെ ഗൂഢാലോചനയും ആസൂത്രണവും വിവാദത്തിന് പിന്നിലുണ്ടെന്നാണ് ഈ വിവരങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

ഇത്തരത്തിലുള്ള വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് മാര്‍ക്ക് ലിസ്റ്റ്  വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അന്വേഷിക്കണമെന്നും ആര്‍ഷോ ആവശ്യപ്പെട്ടത്. വിവാദം തനിക്കെതിരെയാണെങ്കിലും ലക്ഷ്യം പാര്‍ട്ടിയാണെന്നുള്ള ആര്‍ഷോയുടെ നിരീക്ഷണം കൃത്യമാണെന്നും  ലഭ്യമായ വിവരങ്ങള്‍ വെളിവാക്കുന്നത്.

ALSO READ: യുവമോര്‍ച്ച നേതാവിനെ തല്ലിച്ചതച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍, പിന്നാലെ കൂട്ടയടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News