മുത്തശ്ശിയില്‍ നിന്നും പരമ്പരാഗതമായി ലഭിച്ച 227 കോടിയുടെ സ്വത്ത് 31 -കാരിയായ ആക്ടിവിസ്റ്റ് മര്‍ലിന്‍ ഏംഗല്‍ഹോണ്‍ പുനര്‍വിതരണം ചെയ്യാന്‍ ഒരുങ്ങുന്നു. 2022 സെപ്റ്റംബറില്‍ മുത്തശ്ശി മരിച്ചതോടെയാണ് കോടിക്കണക്കിന് സ്വത്ത് മര്‍ലിന് പാരമ്പര്യമായി കൈവന്നത്.
ഈ സ്വത്തുക്കള്‍ അത് താന്‍ സമ്പാദിച്ച പണമല്ലെന്നും അതുകൊണ്ട് തനിക്കത് ആവശ്യമില്ലെന്നും അത് രാജ്യം ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യണം എന്നുമാണ് ആക്ടിവിസ്റ്റിന്റെ തീരുമാനം.
ALSO READക്രിപ്‌റ്റോ കറന്‍സിയുടെ പേരില്‍ തട്ടിപ്പ്; സംഘത്തിലെ പ്രധാനി അറസ്റ്റില്‍
സ്വത്ത് എങ്ങനെ പുനര്‍വിതരണം ചെയ്യണം എന്ന് തീരുമാനിക്കുന്നതിന് ആളുകളെ കൂട്ടി മര്‍ലിന്‍ ഒരു സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്.ഓസ്ട്രിയയില്‍ പരമ്പരാഗതമായി കിട്ടുന്ന സ്വത്തിന് നികുതി അടക്കേണ്ട ആവശ്യമില്ല. പാരമ്പര്യമായി വലിയ സ്വത്ത എനിക്ക് കൈവന്നിട്ടുണ്ട്.
അതുവഴി അധികാരവും. അതിനുവേണ്ടി ഞാനൊന്നും ചെയ്യാഞ്ഞിട്ട് കൂടി. രാജ്യമാണെങ്കില്‍ അതിനു മുകളില്‍ നികുതി ഏര്‍പ്പെടുത്താനും ഉദ്ദേശിക്കുന്നില്ലെന്ന് മര്‍ലിന്‍ പറഞ്ഞു.
ALSO READമുസ്ലീംലീഗ് എറണാകുളം ജില്ലാകമ്മിറ്റി ഓഫീസില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ തമ്മില്‍ത്തല്ല്
‘പാവപ്പെട്ട, സാധാരണക്കാരായ മനുഷ്യര്‍ ജീവിക്കാന്‍ വേണ്ടി ജോലി ചെയ്യുന്നു. അവര്‍ കഷ്ടപ്പെട്ട് ജോലി ചെയ്ത് സമ്പാദിക്കുന്ന ഓരോ യൂറോയ്ക്കും ഇവിടെ നികുതി നല്‍കണം. എന്നിട്ടും എന്തുകൊണ്ടാണ് പാരമ്പര്യമായി കൈവരുന്ന കോടിക്കണക്കിന് രൂപയ്ക്ക് നികുതി അടക്കേണ്ടതില്ലാത്തത്. ഇവിടെ രാഷ്ട്രീയക്കാര്‍ പരാജയപ്പെടുകയാണ്. അവര്‍ അവരുടെ ജോലി ചെയ്യുന്നില്ലെങ്കില്‍ സാധാരണക്കാരായ പൗരന്മാര്‍ക്ക് അത് ചെയ്യേണ്ടി വരും. അതുകൊണ്ട് സ്വത്ത് പുനര്‍വിതരണം ചെയ്യാന്‍ ഞാന്‍ തന്നെ മുന്നിട്ടിറങ്ങുന്നു എന്നും മര്‍ലിന്‍ കൂട്ടിച്ചേര്‍ത്തു.
ALSO READശ്രുതിതരംഗം പദ്ധതി പാളിയെന്ന പ്രചാരണം അടിസ്ഥാനരഹിതം: മന്ത്രി വീണാ ജോര്‍ജ്
എത്രമാത്രം സ്വത്ത് അവര്‍ വിട്ടുനല്‍കും എന്ന് കൃത്യമായി അറിയില്ലെങ്കിലും 90 ശതമാനം സ്വത്തും ഉപേക്ഷിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജര്‍മ്മന്‍ കെമിക്കല്‍ ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ BASF -ന്റെ സ്ഥാപകനായ ഫ്രെഡറിക് ഏംഗല്‍ഹോണിന്റെ പിന്‍ഗാമിയാണ് മര്‍ലിന്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here