ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടി രണ്ടാം ഇന്നിങ്‌സ് ബാറ്റിങിന് ഇറങ്ങി. അതിനിടെയുണ്ടായ ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഓസ്‌ട്രേലിയക്ക് രണ്ടാം ഇന്നിങ്‌സ് ആരംഭിച്ചപ്പോള്‍ തന്നെ ഓപ്പണര്‍മാരായ അസ്മാന്‍ ഖവാജ (13), ഡേവിഡ് വാര്‍ണര്‍ (ഒന്ന്) എന്നിവരെ നഷ്ടമായി.
മുഹമ്മദ് സിറാജിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരതിന് ക്യാച്ച് നല്‍കിയാണ് വാര്‍ണര്‍ പുറത്തായത്. ഇതിനു ശേഷം ക്രീസില്‍ എത്തേണ്ട മര്‍നസ് ലബുഷെയ്ന്‍ ഉറങ്ങിപ്പോയതാണ് ചര്‍ച്ചയായത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി.
View this post on Instagram
69.4 ഓവറാണ് ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് ബാറ്റിങില്‍ ഓസീസ് കളത്തില്‍ ഫീല്‍ഡ് ചെയ്തത്. മൂന്നാമനായി ഇറങ്ങാന്‍ പാഡ് അടക്കം കെട്ടിയാണ് ലബുഷെയ്ന്‍ കസേരയില്‍ ഇരുന്ന് ഉറങ്ങിയത്. നാലാം ഓവറിലാണ് വാര്‍ണര്‍ പുറത്താകുന്നത്. എന്നാല്‍ ഇതു അദ്ദേഹം അറിഞ്ഞില്ല. കാണികളുടെ ആരവം കേട്ടാണ് താരം ഞെട്ടി ഉണര്‍ന്നത്. അപ്പോഴാണ് താരം വാര്‍ണറുടെ വിക്കറ്റ് പോയതായി അറിഞ്ഞത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here