സ്ത്രീധനത്തിന്റെ പേരില്‍ വിവാഹം മുടങ്ങി; വധുവിനെയും കൊണ്ട് ഒളിച്ചോടി യുവാവ്; വൈറലായി വീഡിയോ

സ്ത്രീധനം ഇന്ത്യയില്‍ നിരോധിക്കപ്പെട്ടെങ്കില്‍ പോലും സ്ത്രീധനത്തിന്റെ പേരില്‍ പല ഇടങ്ങളിലും വിവാഹം മുടങ്ങി പോകുന്ന വാര്‍ത്തകല്‍ പുറത്തു വരാറുണ്ട്. ഇത്തരത്തില്‍ ജീവനും ജീവിതവും നഷ്ടപ്പെടുത്തിയിട്ടുള്ള നിരവധി ആളുകളെ കണ്ടിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വിപരീതമായ ഒരു കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

രാത്രി സ്‌കൂട്ടറില്‍ വിവാഹ വേഷത്തില്‍ യുവാവും യുവതിയും സഞ്ചരിക്കുന്ന ഒരു വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ വീട്ടുകാര്‍ വിവാഹം ഒഴിവാക്കിയപ്പോള്‍ വിവാഹ വേഷത്തില്‍ തന്നെ വധുവിനെയും കൊണ്ട് വരന്‍ ഒളിച്ചോടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വീഡിയോ വൈറലായതിനു ശേഷം നിരവധിപേരാണ് യുവാവിനെ പ്രശംസിച്ച് രംഗത്തെത്തിയത്.

സ്ത്രീധനത്തിന്റെ പേരില്‍ വിവാഹ ദിവസം തന്നെ കല്ല്യാണം മുടങ്ങിയിട്ടുള്ള നിരവധി വാര്‍ത്തകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഈ യുവാവ് അതില്‍ നിന്നെല്ലാം വ്യത്യസ്തനാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News