സാനിയ മിര്‍സയുമായുള്ള വിവാഹം വെറും അഭ്യൂഹം; പ്രതികരണവുമായി മുഹമ്മദ് ഷമി

ടെന്നീസ് താരം സാനിയ മിര്‍സയുമായുള്ള വിവാഹ അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. യൂട്യൂബിന് നല്‍കിയ അഭിമുഖത്തിലാണ് വാര്‍ത്ത നിഷേധിച്ച് ഷമി രംഗത്തെത്തിയത്. ‘ഈ വാര്‍ത്തയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല. ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് ആളുകള്‍ പിന്‍മാറണം’- ഷമി പറഞ്ഞു.

ALSO READ:സഞ്ജുവിനെ ഉൾപ്പടെ ഒഴിവാക്കിയത് എന്തിനാണെന്ന് അറിയില്ല: ഇന്ത്യൻ ടീം സെലക്ഷനെതിരെ വിമർശനവുമായി ഹർഭജൻ സിംഗ്

ഫോണ്‍ തുറന്നാല്‍ ഇത്തരത്തിലുള്ള പോസ്റ്റുകളാണ് കാണുന്നത്. തമാശക്ക് വേണ്ടിയാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെങ്കിലും അവ ഒരാളുടെ ജീവതവുമായി ബന്ധപ്പെട്ടതാകുമ്പോള്‍ ശ്രദ്ധിക്കണം. വേരിഫൈഡ് പേജുകളില്‍ നിന്ന് ഇക്കാര്യം ചോദിക്കാന്‍ ധൈര്യമുണ്ടോയെന്നും ഷമി ചോദിക്കുന്നു. സമൂഹ മാധ്യമങ്ങളില്‍ ഇടപെടുന്നവര്‍ കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും ഷമി അഭ്യര്‍ത്ഥിച്ചു.

ALSO READ:തട്ടിപ്പിനുള്ള കോൾ സെന്റർ കംബോഡിയയിൽ; ഓൺലൈൻ ട്രേഡിങ് തട്ടിപ്പിൽ നാല് മലയാളികള്‍ അറസ്റ്റിൽ

സോഷ്യല്‍ മീഡിയയിലൂടെ നിരവധി പോസ്റ്റുകളാണ് ഷമിയും സാനിയയും വിവാഹിതാരാകാന്‍ പോകുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്നത്. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ഷമി രംഗത്തെത്തിയത്. അടുത്തിടെ മുന്‍ പാക് ക്രിക്കറ്റര്‍ ഷുഹൈബ് മാലികുമായി സാനിയ വിവാഹബന്ധം വേര്‍പ്പെടുത്തിയിരുന്നു. ഇതും വാര്‍ത്തകളില്‍ ഏറെ ഇടം പിടിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News