വിവാഹത്തിന് 11 വര്‍ഷം മുന്‍പ് യുവതി എടുത്ത ചിത്രത്തില്‍ ഭര്‍ത്താവും: ഇതൊന്നുമറിയാതെ പ്രണയിച്ച് വിവാഹം കഴിച്ച് ദമ്പതികള്‍

പല അത്ഭുതങ്ങളും നിറഞ്ഞതാണ് നമ്മുടെയൊക്കെ ജീവിതം. നമ്മള്‍ അറിഞ്ഞും അറിയാതെയും പലരെയും കണ്ടുകൊണ്ടാണ് ഓരോ ദിവസങ്ങളും അവസാനിക്കുന്നതും. ചിലതൊക്കെ പിന്നീട് ആലോചിക്കുമ്പോള്‍ വലിയ അമ്പരപ്പ് സൃഷ്ടിക്കാറുമുണ്ട്.

അത്തരത്തില്‍ ഒരു അമ്പരപ്പിലൂടെ കടന്നുപോയിരിക്കുകയാണ് ചൈനയിലെ ചെങ്ദു സ്വദേശികളും ദമ്പതികളുമായ യെയും സ്യൂവും. വിവാഹത്തിന് 11 വര്‍ഷം മുമ്പ് സ്യൂ എടുത്ത ഒരു ചിത്രത്തില്‍ യെയുവിനേയും കണ്ടെത്തി എന്നതാണ് ആ അമ്പരപ്പിന് പിന്നില്‍.

2011-ല്‍ ചെങ്ദുവില്‍ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും. പിന്നാലെ വിവാഹതിരായ ഇരുവര്‍ക്കും ഇരട്ട പെണ്‍കുട്ടികളും ജനിച്ചു. പിന്നീട് 2018-ല്‍ സ്യൂവിന്റെ ഫാമിലി ആല്‍ബം മറിച്ചു നോക്കുന്നതിനിടയിലാണ് ആ പഴയ ചിത്രം യെയുവിന്റെ കണ്ണിലുടക്കിയത്.

Also Read : ഒരു കപ്പലിൽ നിന്നു മാത്രം 10,330 കണ്ടെയ്നറുകൾ; പുതിയ ഒരു നേട്ടം കൂടി കൈവരിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം

ക്വിങ്ദോയിലെ മെയ് ഫോര്‍ത്ത് സ്‌ക്വയറിന്റെ മുമ്പില്‍ നിന്ന് എടുത്ത സ്യൂവിന്റെ ചിത്രത്തിലാണ് യെയും ഒരുമിച്ച് വന്നത്. മെയ് ഫോര്‍ത്ത് സ്‌ക്വയറിന്റെ പശ്ചാത്തലത്തിലാണ് സ്യൂ ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഇതിന് പിന്നില്‍ യെയുവിനെ കാണാം.

എന്നാല്‍ ആ സമയത്ത് ഇരുവരും തമ്മില്‍ യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. 2000-ത്തില്‍ അമ്മയ്ക്കൊപ്പം മെയ് ഫോര്‍ത്ത് സ്‌ക്വയര്‍ കാണാനെത്തിയതായിരുന്നു സ്യൂ. മെയ് ഫോര്‍ത്ത് സ്‌ക്വയറിലേക്ക് വിനോദയാത്ര സംഘത്തിനൊപ്പം പോകേണ്ടിയിരുന്നത് യെയുടെ അമ്മയായിരുന്നു. എന്നാല്‍ അമ്മയ്ക്ക് അസുഖമായതോടെ പകരം യെയുവിനോട് പോകാന്‍ പറയുകയായിരുന്നു.

തന്റെ മക്കളുടെ മുഖച്ഛായ തന്നെപ്പോലെയാണോ അതോ ഭാര്യയെപ്പോലെയാണോ എന്നറിയാനാണ് സ്യൂവിന്റെ വീട്ടിലെ ആല്‍ബം യെയു പരിശോധിച്ചത്. ഈ രഹസ്യം കണ്ടെത്തിയതോടെ ഇരുവരും ഒരുമിച്ച് മെയ് ഫോര്‍ത്ത് സ്‌ക്വയറിലേക്ക്  യാത്ര പോയി. സ്‌ക്വയറിന് മുന്നില്‍ നിന്ന് ഒരു ചിത്രമെടുക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News