കല്യാണം ഓണ്‍ലൈനില്‍, പാകിസ്ഥാനി പങ്കാളിയെ കാണാന്‍ വ്യാജ രേഖകള്‍; യുവതിക്കെതിരെ മഹാരാഷ്ട്ര പൊലീസ്

പാകിസ്ഥാനില്‍ നിന്നും തിരിച്ചെത്തിയ താനെ സ്വദേശിയായ യുവതിയ്‌ക്കെതിരെ മഹാരാഷ്ട്ര പൊലീസ്. പേരുമാറ്റി ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെ വ്യാജമായി സൃഷ്ടിച്ചാണ് യുവതി പാകിസ്ഥാനിലേക്ക് തന്റെ പങ്കാളിയെ കാണാന്‍ പോയതെന്നാണ് പൊലീസ് പറയുന്നത്.

ജൂലായ് 17ന് യുവതി വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് ഈ വിഷയം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. രേഖകളില്‍ നഗ്മ നൂര്‍ മക്‌സൂദ് അലി എന്ന പെണ്‍കുട്ടിയുടെ പേര് സനം ഖാന്‍ റുക്ക് എന്നാണ്.

ALSO READ: കോഴിക്കോട് മുക്കത്ത് 9ാം ക്ലാസ് വിദ്യാര്‍ത്ഥികളെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചതായി പരാതി

2021ലാണ് യുവതി ഫേസ്ബുക്കിലൂടെ ബാബര്‍ ബാഷിര്‍ അഹമ്മദ് എന്ന പാകിസ്ഥാനിലെ അബോട്ടാബാദ് സ്വദേശിയെ പരിചയപ്പെടുന്നത്. പ്രണയത്തിലായതിന് പിന്നാലെ യുവതി പാകിസ്ഥാന്‍ വിസയ്ക്ക് അപേക്ഷിച്ചു.

2024 ഫെബ്രുവരിയില്‍ ബാബറിനെ ഓണ്‍ലൈനായി വിവാഹം കഴിച്ചു. വിസയ്ക്കായി അപേക്ഷിച്ച രേഖകളില്‍ യുവതിയുടെ പേര് സനം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍പ് വിവാഹിതയായ ഈ സ്ത്രീ, വിവാഹമോചനത്തിന് ശേഷം അവരുടെയും കുട്ടികളുടെ പേരില്‍ മാറ്റം വരുത്തിയെന്നാണ് ഇവരുടെ മാതാവ് പറയുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. യുവതിയെ അറസ്റ്റ് ചെയ്തിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here