കെ എസ് യു പുന:സംഘടനയിൽ ഉള്‍പ്പെട്ട വിവാഹിതർ രാജിവെച്ചു

കെ എസ് യു പുന:സംഘടനയിൽ ഉള്‍പ്പെട്ട വിവാഹിതർ രാജിവെച്ചു. സംസ്ഥാന ഉപാധ്യക്ഷന്മാരായ വിശാഖ് പത്തിയൂരും എൻ. അനന്തനാരായണനുമാണ് രാജിവെച്ചത്. മാനദണ്ഡങ്ങൾ ലംഘിച്ച് വിവാഹിതരെ പുന: സംഘടനയിൽ ഉൾപ്പെടുത്തിയത് വിവാദമായിരുന്നു. വിവാഹിതരെ സംസ്ഥാന കമ്മിറ്റിയിൽ ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് നേത്യത്വത്തിനെതിരെ സമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ വിമർശനം ഉയർന്നിരുന്നു.നിലവിലെ ഭാരവാഹി പട്ടികയില്‍ വിവാഹിതരായ 7 പേരും പ്രായപരിധി പിന്നിട്ട 5 പേരുമാണുള്ളത്.

സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെട്ട വിവാഹിതരെയും പ്രായപരിധി പിന്നിട്ടവരെയും ഒഴിവാക്കണമെന്ന് കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ ധാരണയിലെത്തിയിരുന്നു. കെപിസിസിയുടെ രാഷ്ട്രീയകാര്യ സമിതിയിലും കെ എസ് യു പുനഃസംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. സംഘടനയുടെ ചരിത്രത്തില്‍ ആദ്യമായി ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്ന് ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അരുണിമ സുൾഫിക്കർ അടക്കം ഒഴിവാക്കേണ്ടവരുടെ പട്ടികയിൽ ഉൾപ്പെട്ടതായാണ് വിവരം.വിവാഹം കഴിച്ചു എന്നതാണ് അരുണിമ നേരിടുന്ന അയോഗ്യത.

കെപിസിസിലെ മുതിര്‍ന്ന നേതാക്കള്‍ അടക്കം ഒരു വിഭാഗം പട്ടികയെ ശക്തമായി എതിര്‍ക്കുമ്പോഴും സംഘടനാ ചുമതയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പട്ടികയില്‍ മാറ്റം വരുത്തേണ്ടെന്ന നിലപാടിലാണ് എന്നതും ശ്രദ്ധേയമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News