മണ്ണിടിച്ചിലും പ്രളയവും,വരനും വധുവും രണ്ടിടത്ത്; ഒടുവിൽ വീഡിയോ കോളിലൂടെ വിവാഹം

ഹിമാചല്‍ പ്രദേശിലെ മണ്ണിടിച്ചിലിനും പ്രളയത്തിനുമിടക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ വിവാഹിതരായി യുവാവും യുവതിയും. നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിനായി വധുവിന്റെ വീട്ടിലേക്ക് എത്താന്‍ കഴിയാതിരുന്നതോടെ വരന്റെ ബന്ധുക്കള്‍ സാങ്കേതികവിദ്യയുടെ സഹായം തേടുകയായിരുന്നു. കുളു സ്വദേശികളായ ആശിഷ് സിങ്ങും ശിവാനി ഠകൂറുമാണ് വിവാഹിതരായത്.

also read; ലോറിയിൽ കെട്ടിയ കയർ ദേഹത്ത് കുരങ്ങി മധ്യവയസ്കന് ദാരുണന്ത്യം

മണ്ണിടിച്ചില്‍ കാരണം വധുവിന്റെ വീട്ടിലേക്ക് വിവാഹ ഘോഷയാത്ര നടത്താന്‍ വരന്റെ വീട്ടുകാര്‍ക്ക് കഴിഞ്ഞില്ല. ഷിംലയിലെ കോട്ഗറില്‍ നിന്ന് ഘോഷയാത്രയായി എത്തിയ ഇവരെ അധികൃതര്‍ തടയുകയായിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ വിവാഹം ചെയ്യാമെന്ന തീരുമാനത്തിലെത്തിയത്.

also read; കാറപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഫുട്ബോൾ താരം ലയണൽ മെസി; വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News