ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് ഇന്ത്യയിൽ പ്രായോഗികമല്ലെന്ന് മർത്തോമ സഭയുടെ പരമാധ്യക്ഷൻ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
ഇന്ത്യയുടെ ബഹുസ്വരത ചൂണ്ടിക്കാട്ടിയാണ് മെത്രാപ്പോലീത്ത ഏകീകൃത സിവിൽ കോഡ് അപ്രയോഗികമാണെന്ന് സ്ഥാപിക്കുന്നത്. ഏകീകൃത സിവിൽ കോഡ് പ്രത്യക്ഷത്തിൽ സ്വീകാര്യമായി തോന്നാമെന്നും എന്നാൽ ഇന്ത്യയെപ്പോലെ വൈവിദ്ധ്യങ്ങൾ നിറഞ്ഞ ഒരു ജനാധിപത്യ മതനിരപേക്ഷ രാജ്യത്ത് ഏകീകൃത സിവിൽ കോഡിനെ പിന്തുണയ്ക്കാനാവില്ലെന്ന് മാർത്തോമാ സഭയുടെ പരമാധ്യക്ഷൻ വ്യക്തമാക്കുന്നു.
Also Read:മഴ ആസ്വദിക്കാം; സംസ്ഥാനത്ത് സജീവമായി മൺസൂൺ ടൂറിസം
ഏകീകൃത സിവിൽ കോഡിനെ പറ്റി ഭരണഘടന അസംബ്ലിയിൽ നടന്ന ചർച്ചയെപ്പറ്റി വിശദമായി പറയുന്ന വാർത്ത കുറിപ്പിൽ ആർട്ടിക്കിൾ 44-ൽ യുസിസി വേണമെന്ന ആഗ്രഹം മാത്രമേ പരാമർശിച്ചിട്ടുള്ളൂ എന്നും മർത്തോമ മെത്രാപ്പോലീത്തയുടെ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.നാളിതുവരെ കാത്തുസൂക്ഷിച്ച ഇന്ത്യയുടെ സാംസ്കാരിക വൈവിദ്ധ്യവും ഭരണഘടന ഉറപ്പാക്കുന്ന മത സ്വാതന്ത്യവും ഹനിക്കപ്പെടരുത് എന്നും തിയഡോഷ്യസ് മെത്രാപ്പോലീത്താ വാർത്താക്കുറിപ്പിൽ ആവശ്യപ്പെടുന്നു.
Also Read:കോട്ടയം താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
രാജ്യത്ത് സാമ്പത്തിക അസമത്വം നിലനിൽക്കുന്നു. ന്യൂനപക്ഷങ്ങൾക്ക് ചില പ്രത്യേകാവകാശങ്ങൾ ഭരണഘടന നൽകുന്നുണ്ടെന്നും . ജനങ്ങളുടെ ഇടയിൽ ഏക സിവിൽ കോഡിനെപ്പറ്റി ചർച്ചകൾ ആവാം, പക്ഷേ മുകളിൽ നിന്നും ഏകപക്ഷീയമായും നിർബന്ധപൂർവ്വവും നടപ്പാക്കരുത്. എന്ന ആവശ്യപ്പെട്ടു കൊണ്ടാണ് മർത്തോമ മെത്രാപ്പോലീത്താ പുറത്തിറക്കിയ വാർത്ത കുറിപ്പ് അവസാനിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here