പൗരാവകാശ ചരിത്രത്തിലെ ജ്വലിക്കുന്ന നക്ഷത്രം; മാർട്ടിൻ ലൂഥർ കിംഗിന്റെ രക്തസാക്ഷിത്വത്തിന് 56 ആണ്ട്

പൗരാവകാശ ചരിത്രത്തിലെ ജ്വലിക്കുന്ന നക്ഷത്രം, അമേരിക്കയിലെ കറുത്ത വർഗക്കാരുടെ അവകാശങ്ങൾക്ക് വേണ്ടി സ്വന്തം ജീവിതം മാറ്റിവച്ച മാർട്ടിൻ ലൂഥർ കിംഗ്‌ ജൂനിയറിന്‍റെ രക്തസാക്ഷിത്വത്തിന് 56 ആണ്ട്.

ലോക ജനതയുടെ ഐക്യത്തെ സ്വപ്നം കണ്ട മാർട്ടിൻ ലൂഥർ കിംഗിനെ വർഗീയ വിദ്വേഷികൾ തോക്കിനിരയാക്കിയിട്ട് 56 വർഷം പൂർത്തിയാവുന്നു. അമേരിക്കന്‍ പൗരാവകാശ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ പ്രധാന നേതാക്കളില്‍ ഒരാളാണ് മാര്‍ട്ടിന്‍ ലൂഥർ കിംഗ് ജൂനിയര്‍. തന്‍റെ ആക്ടിവിസത്തിലൂടെയും പ്രചോദനാത്മകമായ പ്രസംഗങ്ങളിലൂടെയും, അമേരിക്കയിലെ ആഫ്രിക്കന്‍-അമേരിക്കന്‍ പൗരന്മാരുടെ നിയമപരമായ വേര്‍തിരിവ് അവസാനിപ്പിക്കുന്നതിലും 1964 ലെ പൗരാവകാശ നിയമവും 1965 ലെ വോട്ടവകാശ നിയമവും സൃഷ്ടിക്കുന്നതിലും അദ്ദേഹം സുപ്രധാന പങ്ക് വഹിച്ചു. 1964 ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് അദ്ദേഹം.

1929 ജനുവരി 15 ന് ജോര്‍ജിയയിലെ അറ്റ്ലാന്‍റയില്‍ ആണ് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജനിച്ചത്. വിദ്യാഭ്യാസകാലത്ത് മുഴുവനും നേരിട്ടത് അവകാശനിഷേധങ്ങളായിരുന്നു. കറുത്തവര്‍ക്കായുള്ള സ്‌കൂളില്‍ വിദ്യാഭ്യാസം, വെള്ളക്കാര്‍ക്കായി സൗകര്യങ്ങള്‍ വിട്ടുനല്‍കല്‍ തുടങ്ങി വംശവെറിയെന്തെന്നറിഞ്ഞാണ് അദ്ദേഹം വളര്‍ന്നത്. ഇരുപതാം നൂറ്റാണ്ടില്‍ ലോകമെങ്ങും കത്തിപ്പടര്‍ന്ന പൗരാവകാശ പ്രക്ഷോഭങ്ങള്‍ക്ക് അദ്ദേഹം ചെലുത്തിയ സ്വാധീനം ചെറുതല്ല. നേതൃത്വത്തിലേക്കുള്ള യാത്ര മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന് സുഗമമായിരുന്നില്ല. അദ്ദേഹത്തിന്‍റെ വീട് ചുട്ട് ചാമ്പലാക്കുകയും അനവധി തവണ ആക്രമിക്കപ്പെടുകയും ചെയ്തു. 20 തവണ ജയിൽവാസവും അനുഭവിക്കേണ്ടി വന്നു. തന്‍റെ ഉദ്ദേശ്യ ലക്ഷ്യങ്ങളിലുണ്ടായിരുന്ന ഉറച്ച വിശ്വാസം ഒരിക്കലും തളർത്താതെ അദ്ദേഹത്തെ മുന്നോട്ടു നയിച്ചു.

ALSO READ: പണി കിട്ടി, ലാൽസലാമിന്റെ ഫൂട്ടേജ് മിസ്സായ കാര്യം നെറ്റ്ഫ്ലിക്‌സിന് പിടിച്ചില്ല, റിലീസ് പ്രതിസന്ധിയിൽ

1963 ആഗസ്റ്റ് 28 ന് 250, 000 ആളുകളെ സാക്ഷിയാക്കി നടത്തിയ ‘എനിക്ക് ഒരു സ്വപ്നമുണ്ട് ‘ എന്ന് തുടങ്ങുന്ന പ്രസംഗം ലോകമാകെ ഏറ്റെടുത്തത് അധ്വാനിക്കുന്ന തൊഴിലാളിവർഗ്ഗത്തിന്‍റെയും അടിച്ചമർത്തപ്പെട്ടവരുടെയും ചൂഷണം നേരിടുന്നവരുടെയും ശംബ്ദം ഒന്നാണ് എന്ന തിരിച്ചറിവ് കൊണ്ടായിരുന്നു. “തൊലിനിറത്തിന്‍റെ പേരിലല്ലാതെ, സ്വന്തം ചെയ്തികളുടെ പേരിൽ മാത്രം വിലയിരുത്തപ്പെടുന്ന ഒരു രാജ്യത്ത്, എന്‍റെ നാലുമക്കളും ജീവിക്കണമെന്ന് എനിക്കൊരു സ്വപ്‌നമുണ്ട്” എന്ന മാർട്ടിൻ ലൂഥർ കിംഗിന്‍റെ വിശ്വ വിഖ്യാതമായ വാക്കുകൾ ഇന്നും കാലഹരണപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്‍റെ വാക്കുകളും പ്രവൃത്തികളും അധഃസ്ഥിതരുടെ ഉന്നമനത്തിനായും നവോഥാനത്തിനായും ഉള്ള മനുഷ്യവർഗത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ വിപ്ലവത്തിന് തന്നെ തുടക്കം കുറിച്ചു.

ഏപ്രിൽ 4ന് ജെയിംസ് ഏൾ റേയുടെ വെടിയേറ്റ് മാർട്ടിൻ ലൂഥർ കിംഗ് കഥാവശേഷനാവുമ്പോൾ അതുല്യമായ ഒട്ടനവധി വിജയങ്ങൾ തന്‍റെ ജീവിതത്തിനൊപ്പം എഴുതിച്ചേർത്തിരക്കുന്നു ആ മഹാനായ വിപ്ലവകാരി. വർണ വിവേചനത്തിന്‍റെയും വർഗവഞ്ചനയുടെയം അരാജകത്വ നടപടികൾ കൊടികുത്തിവാഴുന്ന കാലത്ത് അതിനെയെല്ലാം നിശിതമായി വിമർശിച്ച് അതിനെതിരെ പോരാടാൻ ഒരു ജനതയ്ക്ക് ആകമാനം ഊടും പാവും നൽകിയ മാർട്ടിൻ ലൂഥർ കിംഗിന്‍റെ ആദർശങ്ങൾ ഇന്നും ലോകത്തെ നയിക്കുകയാണ്.അതെ വിപ്ലവകാരികൾക്ക് മരണമില്ല…

ALSO READ: കേന്ദ്രസർക്കാർ സൈനിക സ്‌കൂളുകളെ വർഗീയവൽക്കരിക്കുന്നത് അവസാനിപ്പിക്കണം: സിപിഐഎം പോളിറ്റ് ബ്യുറോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News