പോരാട്ട വീര്യത്തിന്റെ വീരസ്മരണകളുമായി സഖാവ് പുഷ്പൻ വിടവാങ്ങിയിരിക്കുന്നു. യുവജന പോരാളികൾക്ക് എക്കാലവും ആവേശമാണ് സഖാവ് പുഷ്പനും കൂത്തുപറമ്പ് രക്തസാക്ഷികളും.
യുവതയുടെ പ്രതികരണ ശേഷി കൊടുങ്കാറ്റായി ആഞ്ഞടിച്ച 1994 നവംബർ 25. നിരായുധരായ സമരക്കാർക്ക് നേരെ നേർക്കുനേർ പൊലീസ് വെടി ഉതിർത്തപ്പോൾ പിന്തിരിഞ്ഞോടാതെ സമരേതിഹാസം രചിച്ചവരെ ഓർമ്മിപ്പിച്ചാണ് ഓരോ നവംബർ 25 ഉം കടന്ന് പോകുന്നത്. ഇന്ത്യൻ യുവജന പോരാട്ടത്തിലെ അണയാത്ത അഗ്നിയാണ് കൂത്തുപറമ്പ്.
ALSO READ : ‘പുഷ്പന് മരണമില്ല’; അനുശോചിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്
വിദ്യാഭ്യാസ കച്ചവടത്തിനും അഴിമതിക്കുമെതിരായ പോരാട്ടത്തിലാണ് കെ കെ രാജീവന്‍, ഷിബുലാല്‍, റോഷന്‍, മധു, ബാബു എന്നിവർ ജീവൻ നൽകിയത്. കൂത്തുപറമ്പ് ചുവന്ന 1994 നവംബർ 25ന് വെടിയേറ്റ് വീണവരിൽ സഖാവ് പുഷ്പൻ ഇക്കാലമത്രയും കൂത്തുപറമ്പിന്റെ ജീവിക്കുന്ന രക്തസാക്ഷിയായി ആണ് നിലകൊണ്ടത്.
രാജ്യമൊട്ടുക്ക് നടക്കുന്ന യുവജന പോരാട്ടങ്ങളിൽ എന്നും എപ്പോഴും ഊർജ്ജമാണ് സഖാവ് പുഷ്പനുൾപ്പെടെയുള്ള ധീര സഖാക്കൾ. അനീതിക്കും അസമത്വത്തിനും എതിരെ പോരടിക്കുന്ന പോരാളികൾക്ക് എക്കാലവും ആവേശമാണ് കൂത്തുപറമ്പ് രക്തസാക്ഷികൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here