ഷാജന്‍ സ്കറിയ അറസ്റ്റില്‍; നിലമ്പൂര്‍ പൊലീസ് ജാമ്യം നല്‍കി വിട്ടപ്പോള്‍ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു

ഓൺലൈൻ ചാനലായ മറുനാടൻ മലയാളി ഉടമയും പബ്ലിഷറുമായ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്തു. തൃക്കാക്കര പൊലീസ് നിലമ്പൂരിലെത്തിയാണ് ഷാജനെ അറസ്റ്റ് ചെയ്തത്. നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഹാജരാകാൻ എത്തിയപ്പോൾ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഷാജന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.

also read; വയനാട് ജീപ്പ് അപകടം; അപകടകാരണം അന്വേഷിക്കും, നഷ്ടപരിഹാരം ഇന്ന് തന്നെ നൽകും, മന്ത്രി എ കെ ശശീന്ദ്രൻ

തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിലാണ് അറസ്റ്റ്. ഷാജൻ സ്കറിയയെ തൃക്കാക്കര പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. നേരത്തേ നിലമ്പൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്കറിയയുടെ പരാതിയിൽ ആയിരുന്നു ഷാജനെതിരെ ​​ജാമ്യമില്ലാ വകുപ്പ് ചുമത്തി നിലമ്പൂർ പൊലീസ് കേസെടുത്തത്. ഈ കേസിൽ ഷാജന് ഹൈ​കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു.

also read; ഫിറ്റ്നസ് ഫിറ്റ്; യോയോ ടെസ്റ്റില്‍ കോഹ്‌ലിയെ മറികടന്ന് ഗിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News