മാരുതിയുടെ എല്ലാ മോഡലുകൾക്കും വിപണിയിൽ നല്ല വിൽപ്പനയാണ്. ഇപ്പോഴിതാ മാരുതിയുടെ ഗ്രാന്‍ഡ് വിറ്റാരയും മികച്ച വിൽപന നേടിയിരിക്കുകയാണ്. പുറത്തിറങ്ങി 22 മാസത്തിനുള്ളിൽ തന്നെ 2,00,000 യൂണിറ്റ് പിന്നിട്ടു എന്നതാണ് വിറ്റാരയുടെ നേട്ടം. 2.50 ലക്ഷം യൂണിറ്റ് ആണ് വിറ്റാരുടെ മൊത്തം വില്‍പ്പന. ഇതോടെ ഏറ്റവും വേഗത്തില്‍ 2.5 ലക്ഷം യൂണിറ്റ് വില്‍പ്പന നേട്ടം കൈവരിക്കുന്ന എസ്‌യുവിയായി ഗ്രാന്‍ഡ് വിറ്റാര മാറിയിരിക്കുകയാണ്. 2022 ൽ ആണ് വിറ്റാര പുറത്തിറങ്ങിയത്.
ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ഇന്ധനക്ഷമതയുള്ള എസ്‌യുവികളില്‍ ഒന്നാണ് ഗ്രാന്‍ഡ് വിറ്റാര. ഗ്രാന്‍ഡ് വിറ്റാരയിലെ ഹൈബ്രിഡ് പവര്‍ട്രെയിനാണ് പ്രധാന സവിശേഷത. 103 bhp പവര്‍ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ K15C മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനാണ് ഇതിൽ. 5-സ്പീഡ് മാനുവല്‍, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളുമുണ്ട്.
115 bhp പവര്‍ നല്‍കുന്ന 1.5 ലിറ്റര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ ഇ-സിവിടി ഗിയര്‍ ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. കൂടാതെ, ഈ കാര്‍ സിഎന്‍ജി ഓപ്ഷനും വാഗ്ദാനം ചെയ്യുന്നു.
also read: പത്ത് ദിവസം, പതിനായിരം ബുക്കിംഗ്; ജനപ്രീതിയിൽ കുതിച്ച് സ്കോഡ കൈലാക്ക്
മികച്ച മൈലേജ് മാത്രമല്ല ഫീച്ചര്‍ റിച്ചായ ക്യാബിനും ഇതിനുണ്ട്. 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം,വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജര്‍, 6 എയര്‍ബാഗുകള്‍ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, എന്നിവയുള്‍പ്പെടെ നിരവധി നൂതന സവിശേഷതകളും ഗ്രാന്‍ഡ് വിറ്റാരയില്‍ ഒരുക്കിയിട്ടുണ്ട്.ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയുടെ നിലവിലെ പ്രാരംഭ വില 10.99 ലക്ഷം രൂപയാണ്. ടോപ് വേരിയന്റിന് 19.93 ലക്ഷം രൂപ യുമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here