അഡ്വഞ്ചർ പതിപ്പുമായി ഗ്രാൻഡ് വിറ്റാര

ഗ്രാൻഡ് വിറ്റാരക്ക് അഡ്വഞ്ചർ പതിപ്പ് അവതരിപ്പിച്ച് മാരുതി സുസുക്കി. ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025 ആണ് അവതരിപ്പിച്ചിരിക്കുന്നത്. സ്പെഷ്യൽ ഗ്രാഫിക്സിനൊപ്പം പുതിയ എക്സ്റ്റീരിയർ ഷേഡും എക്സ്ട്ര ആക്‌സസറികളും അഡ്വഞ്ചർ പതിപ്പിൽ ഉൾപെടുത്തിയിട്ടുണ്ട്.

പുതിയ മിലിട്ടറി ഗ്രീൻ എക്സ്റ്റീരിയർ ഷേഡും ബ്ലാക്ക് റൂഫും സ്പെഷ്യൽ ‘അഡ്വഞ്ചർ’ ഗ്രാഫിക്സും ആണ് ഇതിന്റെ ലുക്കിലെ ഹൈലൈറ്റ്. ഒരു ബ്ലാക്ക് സ്‌കിഡ് പ്ലേറ്റും ഇതിലുണ്ട്. സൈഡിൽ നിന്ന്, ‘4X4’ ഓൾ ഗ്രിപ്പ് സ്റ്റിക്കറും ഉൾപ്പെടുന്ന പ്രത്യേക ഗ്രാഫിക്സ് . അഡ്വഞ്ചർ പതിപ്പിലുണ്ട്. ബ്ലാക്ക് -ഔട്ട് അലോയി വീലുകൾ ആണിതിന്‌ . അഡ്വഞ്ചർ ട്രിപ്പുകൾക്ക് ആവശ്യമായി വരുന്ന ഒരു റൂഫ് കാരിയറും ഇതിലുണ്ട്. എസ്‌യുവിയുടെ ടെയിൽഗേറ്റിൽ ‘ഓൾ ഗ്രിപ്പ്’ ബാഡ്ജും ഉണ്ട്. സ്മോക്ക് ഔട്ട് രീതിയിലാണ് കണക്റ്റഡ് എൽഇഡി ടെയിൽ ലൈറ്റുകൾ ,കൂടാതെ റിഫ്ലക്ടറും ബമ്പറും ബ്ലാക്ക് നിറത്തിൽ ആണ്.

also read: നിരത്തുകള്‍ ഹരിതമാകുന്നത് ആര്‍ക്ക് വേണ്ടി?

മാരുതി ഗ്രാൻഡ് വിറ്റാരയുടെ എക്സ്-ഷോറൂം വില എന്നത് 10.99 ലക്ഷം മുതൽ 20.09 ലക്ഷം രൂപ വരെയാണ്. എന്നാൽ ഇത് എന്നു വരും എന്നതിൽ വിവരമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News