വില്‍പ്പനയിൽ ടാറ്റയെ പിന്നിലാക്കി മാരുതി സുസുക്കി

2024 മൂന്നാം പാദത്തിലെ വില്‍പ്പന കണക്കുകള്‍ പ്രകാരം ടാറ്റ മോട്ടോര്‍സിനെ പിന്നിലാക്കി മാരുതി സുസുക്കി. ബ്രെസ, ഫ്രോങ്ക്സ്, ജിംനി എന്നിങ്ങനെ മൂന്ന് കാറുകളാണ് ഈ സെഗ്മെന്റില്‍ മാരുതി വില്‍ക്കുന്നത്. 5 സ്റ്റാര്‍ സേഫ്റ്റിയുള്ള നെക്സോണും പഞ്ചുമാണ് സെഗ്‌മെന്റിലെ ടാറ്റ യുടെ കാറുകൾ .

2024 ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ ടാറ്റ മൊത്തം 83,136 സബ്-4 മീറ്റര്‍ എസ്‌യുവികള്‍ വിറ്റു. ഇതില്‍ ടാറ്റ പഞ്ച് 45,475 യൂണിറ്റും നെക്സോണ്‍ 37,661 യൂണിറ്റും ആണ്. ഈ 3 മാസ കാലയളവില്‍ മാരുതി സുസുക്കി വിറ്റത് മൊത്തം 89,994 സബ്-4 മീറ്റര്‍ എസ്‌യുവികള്‍ ആണ്.3 മാസത്തിനിടെ മാരുതി വിറ്റത് ടാറ്റയേക്കാൾ 6,858 സബ്-4 മീറ്റര്‍ എസ്‌യുവികളാണ്. ഇതിൽ 49,188 ബ്രെസയും 37,186 ഫ്രോങ്ക്‌സും 3,620 ജിംനിയും ആണ് മാരുതി വിറ്റ കണക്കുകൾ.

ALSO READ: എല്ലാ വേരിയൻ്റുകളിലും റൂമിയോൺ; ലിമിറ്റഡ് എഡിഷൻ പതിപ്പിനെ അവതരിപ്പിച്ച് ടൊയോട്ട

2024 സെപ്റ്റംബറിൽ മാരുതി 15,322 ബ്രെസയും 13,874 ഫ്രോങ്ക്‌സും 599 ജിംനികളും ഉള്‍പ്പെടെ 29,795 സബ്-4 മീറ്റര്‍ എസ്‌യുവികളാണ് വിറ്റത്. ടാറ്റ മോട്ടോര്‍സ് 25,181 സബ്-4 മീറ്റര്‍ എസ്‌യുവികള്‍ മാത്രമാണ് വിറ്റത്. ഇതില്‍ 13,711 പഞ്ചും 11,470 നെക്‌സോണും ഉള്‍പ്പെടുന്നു.ഉത്സവ സീസൺ പ്രമാണിച്ച് മാരുതിക്ക് ഡിമാന്‍ഡ് ഏറിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News