മികച്ച മൈലേജുമായി ഫ്രോങ്ക്‌സ് ഹൈബ്രിഡ് വരുന്നു

fronx

ഹൈബ്രിഡ് വാഹന വിപണിയിൽ ഫ്രോങ്ക്സിനു കാര്യമായ സ്ഥാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി. ഹൈബ്രിഡ് സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന ആദ്യത്തെ സബ്-ഫോർ-മീറ്റർ എസ്‌യുവിയായി അറിയപ്പെടാൻ തയ്യാറെടുക്കുകയാണ് ഫ്രോങ്ക്‌സ് ഫെയ്‌സ്‌ലിഫ്റ്റ് . ഫ്രോങ്ക്സ് ഫെയ്‌സ്‌ലിഫ്റ്റിലേക്കാവും മാരുതി സുസുക്കിയുടെ സ്ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യ ആദ്യമായി പ്രവർത്തിക്കുക.

ഫ്രോങ്ക്‌സ് സ്ട്രോംഗ് ഹൈബ്രിഡിന് ലിറ്ററിന് 35 കിലോമീറ്റർ ഇന്ധനക്ഷമതയുണ്ടാവുമെന്നാണ് പ്രതീക്ഷ. ഈ അഡ്വാൻസ്‌ഡ് ഹൈബ്രിഡ് സജ്ജീകരണത്തോടൊപ്പം എസ്‌യുവിക്ക് സൂക്ഷ്മമായ ചില എക്സ്റ്റീരിയർ, ഇൻ്റീരിയർ മാറ്റങ്ങൾ ഉണ്ടാകും .

മാരുതി സുസുക്കി സ്വന്തമായി വികസിപ്പിച്ച എച്ച്ഡബ്ല്യൂവി സിസ്റ്റം പ്രവർത്തന ചെലവിലും കുറഞ്ഞ നിർമാണ ചെലവിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് രൂപകൽപ്പന. ഹൈബ്രിഡുകളിലെ പെട്രോൾ എഞ്ചിൻ പ്രാഥമികമായി ഒരു റേഞ്ച് എക്സ്റ്റൻഡറായി പ്രവർത്തിക്കുന്നത് വഴി മൊത്തത്തിലുള്ള കാര്യക്ഷമത കൂട്ടുകയും ചെയ്യും .

ALSO READ: 2,999 രൂപ മതി; ബ്രിക്‌സ്റ്റൺ ബുക്ക് ചെയ്യാം

മെച്ചപ്പെട്ട ഇന്ധനക്ഷമത ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഫ്രോങ്ക്സ് ഹൈബ്രിഡ് സഹായകമായേക്കും. ഫ്രോങ്ക്‌സ് ലോഞ്ച് ചെയ്‌തതിന് ശേഷം 2026-ൽ ഹൈബ്രിഡ് ഹൃദയവുമായി വരുന്ന പുതുതലമുറ ബലേനോ, പുതിയ സ്വിഫ്റ്റ് എന്നിവയിലും ഹൈബ്രിഡ് എഞ്ചിൻ അവതരിപ്പിക്കാൻ മാരുതി സുസുക്കി പദ്ധതിയിടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News