ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡൽ; പുതുക്കിയ വിലയുമായി സ്വിഫ്റ്റ്

രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നായി മാറിയിരിക്കുകയാണ് മാരുതിയുടെ സ്വിഫ്റ്റ്. സ്വിഫ്റ്റിന്റെ തെരഞ്ഞെടുക്കുന്ന വേരിയന്റുകൾക്ക് 15,000 രൂപ മുതൽ 39,000 രൂപ വരെ വില കൂട്ടിയിരിക്കുന്നു. ഇനി മുതൽ സ്വിഫ്റ്റ് VXI വാങ്ങണമെങ്കിൽ 6.24 ലക്ഷം രൂപനൽകണം. രണ്ടാമത്തെ VXI വേരിയന്റിന് 7.15 ല ക്ഷം നൽകണം. ZXI ക്ക് 7.68 ലക്ഷത്തിൽ നിന്നും 7.93 ലക്ഷം രൂപയാക്കി.

also read: യൂറോപ്പില്‍ ഇല്ല, ഇന്ത്യയിലിറക്കുന്ന സെറിലാക്കില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; വിവേചനവുമായി നെസ്‌ലെ 

ZXI എഎംടി വേരിയന്റിന്റെ പഴയ വിലയായ 8.43 ലക്ഷം രൂപയാക്കി വില ഉയർത്തി. ZXI പ്ലസ് മാനുവലിന് 8.78 ലക്ഷം രൂപയാണ് പുതുക്കിയ വില. ZXI പ്ലസ് ഓട്ടോമാറ്റിക്കിന് 9.14 ലക്ഷമാക്കി. ഇതിന് മുമ്പ് 8.89 രൂപയായിരുന്നു വില.

ഇനി സ്വിഫ്റ്റിന്റെ കൂടുതൽ മൈലേജുള്ള സിഎൻജി മോഡലുകളാണ് നോക്കുന്നതെങ്കിൽ VXI CNG പതിപ്പിന് 7.90 ലക്ഷത്തിൽ നിന്നും 8.05 ലക്ഷമാക്കി. ZXI CNG വേരിയന്റിനു 8.58 ലക്ഷത്തിൽ നിന്നും 8.83 ലക്ഷമാക്കി.ഈ വർഷം മാരുതിയിൽ നിന്നുമുള്ള ഏറ്റവും വലിയ ലോഞ്ചുകളിലൊന്നായിരിക്കും പുതുതലമുറ സ്വിഫ്റ്റ്.

also read: സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സംഭവം തിരുവനന്തപുരം പള്ളിത്തുറയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News