യു ഡി എഫ് ഭരണസമിതിയിലുള്ള മരുതോങ്കര സര്‍വ്വീസ് സഹകരണബാങ്കില്‍ വിജിലന്‍സ് പരിശോധന. കോഴ വാങ്ങി നിയമനം നടത്തി എന്ന പരാതിയിലാണ് അന്വേഷണം. 2017ല്‍ ബാങ്കില്‍ പ്യൂണ്‍, നൈറ്റ് വാച്ചര്‍, പാര്‍ടൈം സ്വീപ്പര്‍ എന്നീ തസ്തികകളില്‍ നിയമനം നടത്തിയത്
കോഴ വാങ്ങി എന്നതാണ് അരീക്കര അസീസ് എന്നയാള്‍ വിജിലന്‍സിന് നല്‍കിയ പരാതി.
READ ALSO:വനിതാ സംവരണ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
പൊലീസ് വിജിലന്‍സ് പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷം പരാതി സഹകരണ വകുപ്പ് വിജിലന്‍സിന് കൈമാറുകയായിരുന്നു. ഇപ്പോഴത്തെ കെപിസിസി അംഗം കെ ടി ജയിംസിനെ കോഴ ആരോപണവുമായി ബന്ധപ്പെട്ട് അന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. അന്നത്തെ കെ പി സി സി പ്രസിഡന്റ്് വി എം സുധീരന് പരാതി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍. എന്നാല്‍ സസ്‌പെന്‍ഷന്‍ പെട്ടെന്ന് പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇയാളെ കെപിസിസി അംഗമാക്കിയതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ വിജിലന്‍സ് അന്വേഷണം വന്നതോടെ കെപിസിസി അടക്കം വെട്ടിലായിരിക്കുകയാണ്.
READ ALSO:സംസ്ഥാനത്തെ വൈദ്യുതി നിരക്ക്; നിലവിലെ സ്ഥിതി തുടരും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here