ഇലക്ട്രിക് വാഹനങ്ങളാണ് ഇപ്പോൾ നിരത്തുകളിൽ പുതിയ താരമായി മാറിക്കൊണ്ടിരിക്കുന്നത്. ഇനിയങ്ങോട്ട് ട്രെൻഡായി മാറാൻ പോകുന്നതും ഇലക്ട്രിക് വാഹനങ്ങൾ തന്നെയാണ്. പരിസ്ഥിതി സൗഹൃദമായതിനാൽ തന്നെ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സർക്കാരും സ്വീകരിച്ച് പോരുന്നത്. ഉപയോക്താക്കൾക്ക് ഇത്തരം വാഹനങ്ങളോടുള്ള പ്രിയമേറുന്നതിനാൽ തന്നെ വാഹന നിർമ്മാതാക്കളും പുതിയ കാറുകൾ നിറത്തിൽ അവതരിപ്പിക്കാനുള്ള വ്യഗ്രതയിലാണ്.
ഈ വർഷം തന്നെ നിരവധി ഇലക്ട്രിക് കാറുകൾ നിരത്തിലിറങ്ങാനുള്ള പ്ലാനുകളുണ്ട്. മാരുതി, ഹ്യുണ്ടായി അടക്കം പ്രമുഖ കമ്പനികളെല്ലാം ഇക്കൊല്ലം പുതിയ ഇലക്ട്രിക് കാറുകള്‍ അവതരിപ്പിക്കുമെന്നാണ് നിലവിലെ പ്രഖ്യാപനം. സിട്രോണ്‍ ഇസി3 എയര്‍ക്രോസ്, ഹ്യുണ്ടായി ക്രെറ്റ ഇവി, മാരുതി സുസുക്കി ഇവിഎക്‌സ്, ടാറ്റ കര്‍വ് ഇവി, ഒല ഇലക്ട്രിക് കാര്‍ എന്നിവയാണ് ഇക്കൊല്ലം വിപണിയില്‍ അവതരിപ്പിക്കാന്‍ പോകുന്ന പ്രധാനപ്പെട്ട മോഡലുകള്‍.
സിട്രോണ്‍ സി3 എയര്‍ക്രോസ്
ഫ്രഞ്ച് വാഹന നിര്‍മാതാക്കളാണ് സിട്രോണ്‍, സി3 എയര്‍ക്രോസിന്റെ ഇലക്ട്രിക് പതിപ്പാണ് ഇപ്പോൾ അവതരിപ്പിക്കാന്‍ പോകുന്നത്. മുതല്‍ 15 ലക്ഷം രൂപ വരെയാണ് ഈ മോഡലിന് വില വരുമെന്ന് പ്രതീക്ഷിക്കുന്നത്. 40 kwh വരുന്ന വലിയ ബാറ്ററി പാക്കോടെയാണ് സിട്രോണിന്റെ ഇലക്ട്രിക് എസ്‍യുവി വരുന്നത്. ഒറ്റ ചാര്‍ജില്‍ തന്നെ 400 കിലോമീറ്റര്‍ ദൂരം വരെ യാത്ര ചെയ്യാന്‍ കഴിയുന്ന ബാറ്ററി ശേഷിയോട് കൂടിയാണ് ഈ കാർ അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ മറ്റു വാഹനനിര്‍മ്മാതാക്കള്‍ കടുത്ത മത്സരം സിട്രോണില്‍ നിന്ന് പ്രതീക്ഷിക്കുണ്ട്.
ഹ്യുണ്ടായി ക്രെറ്റ ഇവി
20 മുതല്‍ 30 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന് വില പ്രതീക്ഷിക്കുന്നത്. ഇരട്ട 10.25 ഇഞ്ച് ഡിജിറ്റല്‍ സ്‌ക്രീനുകളുള്ള നവീകരിച്ച ഡാഷ്ബോര്‍ഡോട് കൂടിയായിരിക്കും ഈ വാഹനം അവതരിപ്പിക്കുന്നത്. ഡ്യുവല്‍ സോണ്‍ എസി, പനോരമിക് സണ്‍റൂഫ്, ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവയുള്‍പ്പെടെയുള്ള നൂതന സുരക്ഷാ സംവിധാനങ്ങളും ഇലക്ട്രിക് എസ്യുവി വാഗ്ദാനം ചെയ്യുന്നുണ്ട്.
മാരുതി സുസുക്കി ഇവിഎക്‌സ്
ഏകദേശം 22 ലക്ഷം രൂപയാണ് ഈ ഇലക്ട്രിക് വാഹനത്തിന് വില പ്രതീക്ഷിക്കുന്നത്. മാരുതി സുസുക്കി ഇവിഎക്സിന് അതിന്റെ മികച്ച രൂപകല്‍പ്പനയും കരുത്തുറ്റ പ്രകടനവും കൊണ്ട് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് കമ്പനി വിലയിരുതുന്നത്. 60kwh ബാറ്ററി പാക്കും ഇലക്ട്രിക് മോട്ടോറും ഈ ഇലക്ട്രിക് എസ്യുവിക്ക് ഒറ്റ ചാര്‍ജില്‍ 550 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സജ്ജീകരിച്ചിട്ടുള്ള ഒരു ഫ്യൂച്ചറിസ്റ്റിക് ഇന്റീരിയര്‍ ഡ്രൈവര്‍മാര്‍ക്ക് പ്രതീക്ഷിക്കാം.
Also Read; അപൂര്‍വ രോഗം ബാധിച്ച കുഞ്ഞിന്റെ ചികിത്സ ഉറപ്പാക്കി; ആരോഗ്യമന്ത്രിയെ കണ്ട് സന്തോഷം പങ്കുവച്ച് കുടുംബം
ടാറ്റ കര്‍വ് ഇവി
15 മുതല്‍ 20 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്ന വില. ടാറ്റയുടെ ജനറേഷന്‍ 2 പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച ഈ ഇലക്ട്രിക് വാഹനം 5-സ്റ്റാര്‍ ഗ്ലോബല്‍ NCAP സുരക്ഷാ റേറ്റിംഗ് ലക്ഷ്യമാക്കി 400 മുതല്‍ 500 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ഒല ഇലക്ട്രിക് കാര്‍
40 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്. ഫോര്‍-ഡോര്‍ കൂപ്പെ ബോഡി ശൈലി ഫീച്ചര്‍ ചെയ്യുന്ന ഈ മിനിമലിസ്റ്റ് ഡിസൈന്‍ വിസ്മയം ആവേശകരമായ ഡ്രൈവിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here