‘ഡ്രീം സീരീസ്’ സ്‌പെഷ്യല്‍ എഡിഷന്‍ കാറുകളുടെ വില പ്രഖ്യാപിച്ച് മാരുതി

‘ഡ്രീം സീരീസ്’ സ്‌പെഷ്യല്‍ എഡിഷന്‍ കാറുകളുടെ വില പ്രഖ്യാപിച്ച് മാരുതി. ആള്‍ട്ടോ K10, എസ്‌പ്രെസ്സോ, സെലേറിയോ എന്നിവയുടെ ഡ്രീം സീരീസ് പതിപ്പുകളുടെ വില പ്രഖ്യാപനം കമ്പനി നടത്തി .

ഫീച്ചറുകളാല്‍ കൂടുതലായ മാരുതിയുടെ ചെറു കാറുകള്‍ക്ക് ഈ മൂന്ന് പതിപ്പുകള്‍ക്കും 4.99 ലക്ഷം രൂപ മാത്രമാണ് എക്‌സ്‌ഷോറൂം വില. ആള്‍ട്ടോ K10, എസ്‌പ്രെസ്സോ എന്നിവയുടെ VXI+ വേരിയന്റിലും സെലെറിയോയുടെ LXI വേരിയന്റിനെയും അടിസ്ഥാനമാക്കിയാണ് ഡ്രീം സീരീസ്. ആള്‍ട്ടോ K10 ടോപ് സ്‌പെക് ട്രിമ്മിന് 5.35 ലക്ഷം രൂപയാണ് വില. സാധാരണ ആള്‍ട്ടോ K10 VXI+ വേരിയന്റിനേക്കാള്‍ ആള്‍ട്ടോ K10 ഡ്രീം സീരീസ് തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ ഏകദേശം 49,000 രൂപ ലാഭിക്കാം.

സുസുക്കി ഡ്രീം സീരീസ് ഈ മാസം മാത്രമായിരിക്കും ലഭ്യമാകുക. ഇന്ത്യയിലെ മാരുതി സുസുക്കി ഡീലര്‍ഷിപ്പുകളില്‍ ഉപഭോക്താക്കള്‍ക്ക് പുതിയ ഡ്രീം സീരീസ് ലിമിറ്റഡ് എഡിഷന്‍ ബുക്ക് ചെയ്യാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration