പുതുതലമുറ മാരുതി സുസുക്കി നവംബര്‍ 11ന് ഔദ്യോഗികമായി പുറത്തിറങ്ങുന്നതിന് മുമ്പുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ഒരു ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന വീഡിയോയില്‍ ഡീലര്‍ഷിപ്പുകളിലേക്ക് എത്തുന്ന ഡിസയറാണുള്ളത്. ഇത് മാരുതി ഡിസയറിന്റെ പ്രൊഡക്ഷന്‍ വേര്‍ഷന്റെ വീഡിയോയാണ്.
ALSO READ: നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും, മന്ത്രിസഭായോഗ തീരുമാനം
ദൃശ്യങ്ങളില്‍ രണ്ട് മാരുതി ഡിസയറുകള്‍ കാണാം. ഇവ ഒരു ട്രെയിലറില്‍ നിന്നും പുറത്തെത്തിച്ച് നിര്‍ത്തിയിട്ടിരിക്കുകയാണ്. ഡീപ് ഗ്രേ, ഡീപ് റെഡ് നിറങ്ങളാണ് കാറുകള്‍ക്ക്. പിന്നെ ഇവ അടുത്തുള്ള ഡീലര്‍ഷിപ്പിലേക്ക് ഓടിച്ചു പോവുകയാണ്. പുത്തന്‍ ഡിസയറിന് ‘താങ്ങാവുന്ന വിലയിലുള്ള ഇന്ത്യന്‍ ഔഡി’യെന്ന വിശേഷണമാണ് ഓട്ടോജേണല്‍ ഇന്ത്യ നല്‍കിയിരിക്കുന്നത്. ദൃശ്യങ്ങളില്‍ നിന്നും വാഹനത്തിന്റെ എക്സ്റ്റീരിയര്‍ സവിശേഷതകള്‍ വ്യക്തമായി മനസിലാകും. അതാത് ഡിസൈന്‍ ആകെ മാറിയ ഒരു ഡിസയറാണ് ഇനി കാണാന്‍ പോകുന്നതെന്ന് തന്നെ പറയാം.
ALSO READ: മലയാളികൾ ഇലക്‌ട്രിക്കിലേക്കോ? വൈദ്യുത വാഹനങ്ങളുടെ മൊത്തം രജിസ്ട്രേഷന്‍ രണ്ട് ലക്ഷത്തിലേക്ക്
ഇത്തവണത്തെ പ്രത്യേകതകള്‍ ഇങ്ങനെയാണ്… മുന്‍ഭാഗത്ത് ഷാര്‍പ്പായ ഡിസൈനാണ്, ഹെഡ്‌ലാമ്പുകള്‍ക്ക് താഴെയായി ഇന്റിക്കേറ്റര്‍, ബംമ്പറില്‍ എല്‍ഇഡി ലാമ്പ്, ഇനി ഡിസയര്‍ ബ്രാന്‍ഡിംഗ് ടെയില്‍ ഗേറ്റിന്റെ ഇടതുഭാഗത്തായാണ് നല്‍കിയിട്ടുള്ളത്. ടെയില്‍ ലാംപ് ഡിസൈനില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അതേസമയം വ്യത്യസ്തമായ മറ്റു പല ഫീച്ചറുകളും പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം ഹോണ്ട അമേയ്‌സ്, ഹ്യൂണ്ടായ് ഓറ, ടാറ്റ ടിഗോര്‍ എന്നീ മോഡലുകളോടാണ് പുത്തന്‍ ഡിസയറിന് മത്സരിക്കേണ്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here