7 സീറ്ററിന്റെ വിൽപ്പനയിലും കുതിച്ച് മാരുതി, വാഹന വിപണിയിൽ പ്രിയപ്പെട്ട മോഡലായി എർട്ടിഗ

Ertiga

ഇന്ത്യൻ കാർ വിപണിയുടെ പ്രിയപ്പെട്ട വാഹന നിർമാതാക്കളാണ് മാരുതി. മികച്ച സേവന ശൃംഖലയുള്ള മാരുതിയുടെ വാഹനങ്ങൾക്ക് താങ്ങാനാവുന്ന വിലയും മികച്ച മൈലേജുമാണുള്ളത് ഇതാണ് മാരുതിയെ ഇന്ത്യൻ വിപണിയുടെ പ്രിയപ്പെട്ട വാഹന നിർമാതാക്കളാക്കുന്നത്. മാരുതി ബ്രെസ്സയ്ക്ക് ശേഷം വിൽപ്പന പട്ടികയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കമ്പനിയുടെ 7 സീറ്റർ മോഡലാണ് എർട്ടിഗ.

Also Read: നിസാൻ ഫെയ്‌സ്‌ലിഫ്റ്റഡ് മാഗ്‌നൈറ്റ് ബുക്കിംഗ് ആരംഭിച്ച് കമ്പനി

വിൽപ്പന പട്ടികയിൽ കഴിഞ്ഞ മാസം എർട്ടിഗ രണ്ടാം സ്ഥാനത്താണ്. 8.69 ലക്ഷം മുതൽ 13.03 ലക്ഷം വരെ എക്‌സ് ഷോറൂം വില വരുന്ന മാരുതിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 7 സീറ്ററുമാണ് മാരുതി സുസുക്കി എർട്ടിഗ. ഓഗസ്റ്റിലും ഏറ്റവുമധികം വിറ്റഴിഞ്ഞ കാറുകളുടെ പട്ടികയിൽ മാരുതി സുസുക്കി എർട്ടിഗ ഉൾപ്പെട്ടിരുന്നു. 2024 ഓഗസ്റ്റിൽ 18,580 യൂണിറ്റുകളാണ് എർട്ടിഗ വിറ്റത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News