മാരുതി സ്വിഫ്റ്റിന്റെയും ഗ്രാന്‍ഡ് വിറ്റാരയുടെയും വില വര്‍ധിപ്പിച്ചു

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി സ്വിഫ്റ്റിന്റെയും ഗ്രാന്റ് വിറ്റാര സിഗ്മയുടെ തെരഞ്ഞെടുത്ത വേരിയന്റുകളുടെയും വില വര്‍ധിപ്പിച്ചു. ചെലവ് വര്‍ധിച്ചതിനെ തുടര്‍ന്നാണ് വില വര്‍ധിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്വിഫ്റ്റിന്റെ വില 25000 രൂപ വരെയാണ് വര്‍ധിപ്പിച്ചത്. ഗ്രാന്റ് വിറ്റാര സിഗ്മയുടെ തെരഞ്ഞെടുത്ത വേരിയന്റുകളുടെ വിലയില്‍ 19000 രൂപയുടെ വര്‍ധന വരുത്തിയതായും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

Also Read: സിനിമ നിര്‍മാതാവ് ഗാന്ധിമതി ബാലന് വിട നല്‍കി സാംസ്‌കാരിക കേരളം

ജനുവരിയില്‍ എല്ലാം മോഡല്‍ കാറുകളുടെയും വില മാരുതി വര്‍ധിപ്പിച്ചിരുന്നു. 0.45 ശതമാനം വര്‍ധനയാണ് വരുത്തിയത്. അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നതിനെ തുടര്‍ന്ന് ചെലവ് വര്‍ധിച്ചത് ഉള്‍പ്പെടെയുള്ള കാരണങ്ങളാണ് അന്ന് മാരുതി സുസുക്കി വില വര്‍ധനയ്ക്ക് കാരണമായി ചൂണ്ടിക്കാണിച്ചത്.

അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനയുടെ ഒരു ഭാഗം ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ നിര്‍ബന്ധിതമായെന്നുമാണ് കമ്പനിയുടെ വിശദീകരണം. 2023-24 സാമ്പത്തികവര്‍ഷത്തില്‍ 2,135,323 കാറുകളാണ് മാരുതി സുസുക്കി വിറ്റഴിച്ചത്. കയറ്റുമതി ചെയ്ത കാറുകളുടെ അടക്കം കണക്കാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News