ഇ-വിറ്റാര: ഇന്ത്യയിലെ തങ്ങളുടെ ആദ്യ ഇലക്ട്രിക് കാർ അവതരിപ്പിച്ച് മാരുതി

MARUTI E VITARA

ഇന്ത്യയിൽ ആദ്യമായി കൊണ്ടുവരുന്ന ഇലക്ട്രിക് വാഹനമായ ‘ഇ വിറ്റാര’ അവതരിപ്പിച്ച് ഇന്ത്യക്കാരുടെ പ്രിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. ഇറ്റലിയിലെ മിലാനിലാണ് അവതരണം നടന്നത്. നേരത്തേ കമ്പനി പുറത്തുവിട്ട ‘ഇവിഎക്സ്’ കൺസെപ്റ്റ് മോഡലിന്റെ പ്രൊഡക്ഷൻ പതിപ്പാണ് ഇ വിറ്റാര. സുസുക്കിയുടെ ആഗോള മോഡലായ ഇ വിറ്റാര ഗുജറാത്തിലെ മാരുതിയുടെ പ്ലാന്റിലായിരിക്കും നിർമിക്കുക.

ഉൽപ്പാദനത്തിന്റെ 50 ശതമാനവും ജപ്പാനിലേക്കും യൂറോപ്പിലേക്കും കയറ്റി അയക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അതിനാൽ തന്നെയാണ് വാഹനം ഇന്ത്യ ഒഴിവാക്കി ആദ്യമായി ഇറ്റലിയിലെ അന്താരാഷ്ട്രവേദിയിൽ അവതരിപ്പിക്കാൻ കാരണം. 2025 ജനുവരിയിൽ ന്യൂഡൽഹിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി ഷോയിൽ വാഹനം പ്രദർശിപ്പിക്കുമെന്നാണ് വിവരം. മാർച്ചോടുകൂടി ഇന്ത്യയിൽ വിൽപ്പനയും ആരംഭിക്കാനാണ് സാധ്യത. ഇതിനുശേഷം ജൂണിൽ യൂറോപ്പിലും വാഹനം പുറത്തിറക്കും.

ALSO READ; ആരാധകനോടൊപ്പം ഒരു ബുള്ളറ്റ് റൈഡ്; വൈറലായി ‘തല’യുടെ വീഡിയോ

ഇവിഎക്സ് കൺസപ്റ്റ് മോഡൽ 2023 ജനുവരിയിൽ ന്യൂഡൽഹിയിൽ നടന്ന ഓട്ടോ എക്സപോയിലാണ് ആദ്യമായി അവതരിപ്പിക്കുന്നത്. ഇതിനോട് സമാനമായ രൂപത്തിൽ തന്നെയാണ് ഇപ്പോൾ ഇ വിറ്റാരയുമുള്ളത്. 4275 എംഎം നീളവും 1800 എംഎം വീതിയും 1635 ഉയരവുമാണ് വാഹനത്തിനുള്ളത്. ഹ്യുണ്ടായ് ക്രെറ്റ ഇവിക്ക് സമാനമാണിത്. ഹെർട്ടെക്റ്റ്-ഇ എന്ന പുതിയ സ്കേറ്റ്ബോർഡ് പ്ലാറ്റ്ഫോമിലാണ് വാഹനം നിർമിക്കുന്നത്. ബോൺ ഇലക്ട്രിക്കിനോടൊപ്പം എസ്‍യുവിയുടെ കരുത്തും നൽകുന്നതാണ് ഈ പ്ലാറ്റ്ഫോം.

ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ടോയുടെ സഹകരണത്തോടെയാണ് ഈ പ്ലാറ്റ്ഫോം നിർമിച്ചിട്ടുള്ളത്. ചൈനീസ് ഭീമനായ ബിവൈഡി പൂർണമായും നിർമിച്ച് നൽകുന്ന ലിഥിയം അയേൺ ​ഫോസ്ഫേറ്റ് 49, 61 കിലോവാട്ടുകളിലായുള്ള രണ്ട് ബാറ്ററികളാണ് മാരുതി ഉപയോഗിക്കുക. മാരുതിയുടെ ഇതുവരെ കണ്ട വാഹനങ്ങളിൽനിന്ന് തികച്ചും വ്യത്യസ്തമായ ഇന്റീരിയർ ഡിസൈനാണ് ഇ വിറ്റാരക്ക് വനൽകിയിട്ടുള്ളത്. ഫ്ലോട്ടിങ് ഡ്യുവൽ സ്ക്രീൻ ഇൻഫോടെയ്ൻമെന്റും ഇൻസ്ട്രുമെന്റ് കൺസോളുമെല്ലാം അത്യാധുനികമാണ്.

ALSO READ; ട്രംപിൻ്റെ വമ്പ്; കോടികൾക്കധിപൻ, വൻ ബിസിനസ് സാമ്രാജ്യത്തിൻ്റെ ഉടമ, വ്യവസായി..

ഓട്ടോ ഹോൾഡോട് കൂടിയ ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, ഹിൽ ഡിസന്റ് കൺട്രോൾ, സിംഗിൾ സോൺ ഓ​ട്ടോ ക്ലൈമറ്റ് കൺട്രോൾ, വയർലസ് ഫോൺ ചാർജർ, ഹീറ്റഡ് മിററുകൾ എന്നിങ്ങനെ ഫീച്ചറുകളാൽ സമ്പന്നമാണ് ഇ വിറ്റാര. 2024 ഒക്ടോബറിൽ ഇ വിറ്റാര വിപണിയിലെത്തിക്കാനായിരുന്നു കമ്പനി ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, സാങ്കേതിക കാരണങ്ങളാൽ ഇത് ആറ് മാസത്തേക്ക് നീട്ടുകയായിരുന്നു. ഇന്ത്യയിൽ 49 കിലോവാട്ട് ബാറ്ററി
പാക്ക് മോഡലിന്റെ എക്സ് ഷോറൂം വില 20 ലക്ഷം മുതലും 61 കിലോവാട്ടിന്റേതാണ് 25 ലക്ഷം മുതലും ആരംഭിക്കുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News