പുത്തന്‍ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിറക്കി മാരുതി; 10.74 ലക്ഷത്തിന് ജിംനി

ഇന്ത്യന്‍ വിപണിയില്‍ എത്തി 5മാസമായിട്ടും ഥാറിന്റെ ആധിപത്യത്തിന് തടയിടാന്‍ 5 ഡോര്‍ ജിംനിക്ക് സാധിക്കാതിരിക്കുന്നതിനുള്ള ഒരു കാരണം അതിന്റെ പ്രാരംഭ വില തന്നെ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ താങ്ങാവുന്ന വിലയില്‍ ജിംനിയുടെ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പ് കൊണ്ടുവന്നിരിക്കുകയാണ് മാരുതി. തണ്ടര്‍ എഡിഷന്‍ എന്ന് പേരിട്ടിരിക്കുന്ന മാരുതി സുസുക്കി ജിംനിയുടെ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പ് 10.74 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. 12.74 ലക്ഷം രൂപ മുതലാണ് ജിംനി സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന്റെ വില ആരംഭിക്കുന്നത്. ജിംനി തണ്ടര്‍ എഡിഷന്റെ വില പരിമിതകാലത്തേക്ക് മാത്രമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

maruti jimny interior

also read: കേരളം ഭിന്നശേഷി സൗഹൃദ സംസ്ഥാനം എന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്നു: മുഖ്യമന്ത്രി

ജിംനി തണ്ടര്‍ എഡിഷനില്‍ നിരവധി ആക്സസറികള്‍ മാരുതി സ്റ്റാന്‍ഡേര്‍ഡായി ഓഫര്‍ ചെയ്യുന്നുണ്ട്. ഫ്രണ്ട് സ്‌കിഡ് പ്ലേറ്റ്, സൈഡ് ഡോര്‍ ക്ലാഡിംഗ്, ഡോര്‍ വിസര്‍, ഡോര്‍ സില്‍ ഗാര്‍ഡ്, റസ്റ്റിക് ടാനില്‍ ഗ്രിപ്പ് കവര്‍, ഫ്‌ലോര്‍ മാറ്റ്, എക്സ്റ്റീരിയറില്‍ ഗ്രാഫിക്‌സ് എന്നിവയാണ് ഇതിന് ലഭിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്‌മെന്റുകള്‍. ഇത് മാത്രമല്ല ഫ്രണ്ട് ബമ്പര്‍, ഒആര്‍വിഎം, സൈഡ് ഫെന്‍ഡര്‍, ഹുഡ് എന്നിവയില്‍ ഗാര്‍ണിഷും നല്‍കിയിരിക്കുന്നു. 6,000 rpm-ല്‍ 103 bhp മാക്‌സ് പവറും 4,000 rpm-ല്‍ 134 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള 1.5-ലിറ്റര്‍, ഫോര്‍-സിലിണ്ടര്‍, K-സീരീസ് നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ്. ഇത് 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ വാങ്ങാം.

maruti jimny grille

എന്നാൽ അലോയ് വീലുകള്‍, ബോഡി കളറിലുള്ള ഡോര്‍ ഹാന്‍ഡിലുകള്‍, വാഷറോട് കൂടിയ എല്‍ഇഡി ഓട്ടോ ഹെഡ്ലാമ്പുകള്‍, ഫോഗ് ലാമ്പുകള്‍, ഡാര്‍ക്ക് ഗ്രീന്‍ ഗ്ലാസ്, പുഷ് ബട്ടണ്‍ എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, ക്രൂയിസ് കണ്‍ട്രോള്‍, ലെതറില്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഒമ്പത് ഇഞ്ച് സ്മാർട്പ്ലേ പ്രോ+ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, Arkamys സറൗണ്ട് സൗണ്ട് മുതലായവയാണ് ആല്‍ഫ ട്രിമ്മില്‍ വരുന്ന ഫീച്ചറുകള്‍.

also read: കഷ്ടപ്പാടിൽ നിന്നും ഉയർന്നുവന്നു; മോഡലിം​ഗ് ലോകത്തെ താരം; കോടികളുടെ സമ്പാദ്യമാണ് ജയറാമിന്റെ മരുമകൾക്ക്

സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്ന് വ്യത്യസ്തമാക്കാന്‍ മാരുതി സുസുക്കി ജിംനി തണ്ടര്‍ എഡിഷന് ചില കോസ്മെറ്റിക് അപ്ഡേറ്റുകള്‍ നല്‍കിയിട്ടുണ്ട്.എന്‍ട്രി ലെവല്‍ സീറ്റ, ആല്‍ഫ ട്രിമ്മുകളിലാണ് തണ്ടര്‍ എഡിഷന്‍ ലഭ്യമാകുക. അതേസമയം സീറ്റ AT-ക്ക് 11.94 ലക്ഷം രൂപയാണ് വില. ആല്‍ഫ MT-ക്ക് 12.69 ലക്ഷവും ആല്‍ഫ MT ഡ്യുവല്‍ ടോണിന് 12.85 ലക്ഷം രൂപയുമാന്. അതേസമയം ആല്‍ഫ AT-ക്ക് 13.89 ലക്ഷവും ആല്‍ഫ AP DT ട്രിമ്മുകള്‍ക്ക് 14.05 ലക്ഷം രൂപയുമാണ് വില. ഇവയെല്ലാം എക്‌സ്‌ഷോറൂം വിലകളാണ്. വലിപ്പം നോക്കുമ്പോള്‍ മാരുതി സുസുക്കി ജിംനിക്ക് 3,985 mm നീളവും 1,645 mm വീതിയും 1,720 mm ഉയരവുമുണ്ട്. 2,590 mm ആണ് ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയുടെ വീല്‍ബേസ് അളവ്. നീളമേറിയ വീല്‍ബേസിന്റെ ബലത്തില്‍ 3 ഡോര്‍ പതിപ്പിനേക്കാള്‍ അകത്തളത്തില്‍ സ്‌പെയ്‌സ് ഉണ്ടെന്നതാണ് ജിംനി 5 ഡോറിന്റെ പ്രധാന മെച്ചങ്ങളില്‍ ഒന്ന്.

മാനുവല്‍ ഗിയര്‍ബോക്‌സുമായി വരുന്ന ജിംനി ലിറ്ററിന് 16.94 കിലോമീറ്റര്‍ ഇന്ധനക്ഷമത അവകാശപ്പെടുന്നു. അതേസമയം ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ആണെങ്കില്‍ ലിറ്ററിന് 16.39 കിലോമീറ്റര്‍ മൈലേജ് കിട്ടുമെന്നാണ് പറയപ്പെടുന്നത്. 6 എയര്‍ബാഗുകള്‍, ബ്രേക്ക് ലിമിറ്റഡ് സ്ലിപ്പ് ഡിഫറന്‍ഷ്യല്‍, ഇബിഡിയോട് കൂടിയ എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, റിയര്‍ വ്യൂ ക്യാമറ, ബ്രേക്ക് അസിസ്റ്റ് ഫംഗ്ഷന്‍, എഞ്ചിന്‍ ഇമ്മൊബിലൈസര്‍ എന്നിങ്ങനെ മികച്ച സേഫ്റ്റി ഫീച്ചറുകളും സജ്ജീകരിച്ചിട്ടുണ്ട്.

അതേസമയം ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഒആര്‍വിഎമ്മുകള്‍, ഡീഫോഗര്‍, ഡേ ആന്‍ഡ് നൈറ്റ് ഐആര്‍വിഎം, ഡ്രൈവര്‍ സൈഡ് പവര്‍ വിന്‍ഡോ ഓട്ടോ അപ്പ്/ഡൗണ്‍ വിത്ത് പിഞ്ച് ഗാര്‍ഡ്, വാഷറുള്ള ഫ്രണ്ട് ആന്‍ഡ് റിയര്‍ വൈപ്പറുകള്‍, റിക്ലിനബിള്‍ ഫ്രണ്ട് സീറ്റുകള്‍, മൗണ്ട് കണ്‍ട്രോളുകളുള്ള മള്‍ട്ടിഫങ്ഷണല്‍ സ്റ്റിയറിംഗ് വീല്‍ തുടങ്ങിയ സവിശേഷതകളോടെയാണ് സീറ്റ വേരിയന്റ് വരുന്നത്. ഡ്രിപ്പ് റെയിലുകള്‍, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റിയുള്ള ഏഴ് ഇഞ്ച് സ്മാര്‍ട്ട്‌പ്ലേ പ്രോ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ടിഎഫ്ടി കളര്‍ ഡിസ്പ്ലേ, മുന്നിലും പിന്നിലും സീറ്റ് അഡ്ജസ്റ്റബിള്‍ ഹെഡ്റെസ്റ്റ്, മുന്നിലും പിന്നിലും വെല്‍ഡ് ചെയ്ത ടോ ഹുക്കുകള്‍ സ്റ്റീല്‍ വീലുകള്‍, എന്നിവയാണ് മറ്റ് ഹൈലൈറ്റുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News