2024 ഫെബ്രുവരിയിലെ വിൽപ്പന കണക്കുകൾ പ്രഖ്യാപിച്ച് മാരുതി സുസുക്കി. ഫെബ്രുവരിയിൽ 1,97,471 യൂണിറ്റുകളാണ് കമ്പനി വിറ്റത്. അതിൽ ആഭ്യന്തര വിപണിക്കായി 163,397 കാറുകൾ വിറ്റു. മറ്റ് ഒഇഎമ്മുകളിലേക്കുള്ള വിൽപ്പന 5,147 യൂണിറ്റുകളും കയറ്റുമതി 28,927 യൂണിറ്റുകളുമായാണ് മാരുതിയുടെ മൊത്ത വിൽപ്പന.
ബലേനോ, സെലേറിയോ, ഡിസയർ, ഇഗ്‌നിസ്, സ്വിഫ്റ്റ്, ടൂർ എസ്, വാഗൺആർ തുടങ്ങിയ മോഡലുകളാണ് ഏറ്റവും കൂടുതൽ വിൽപന നടന്ന മോഡലുകൾ. അതേസമയം ബ്രെസ, എർട്ടിഗ, ഫ്രോങ്ക്സ്, ഗ്രാൻഡ് വിറ്റാര, ഇൻവിക്റ്റോ, ജിംനി, XL6 എന്നിവ ഉൾപ്പെടുന്ന യൂട്ടിലിറ്റി വാഹനങ്ങളുടെയും വിൽപ്പന മുന്നിലാണ്.ഈ സെഗ്മെന്റിന്റെ വിൽപ്പന കണക്കുകൾ 61,234 യൂണിറ്റായാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. സിയാസും ഇക്കോയും യഥാക്രമം 481, 12,147 യൂണിറ്റുകൾ വിറ്റഴിച്ചു.
നിലവിൽ മാരുതി സുസുക്കിയുടെ നിരയിൽ ഏറ്റവും കുറഞ്ഞ വിൽപ്പന സ്വന്തമാക്കുന്ന കാറാണ് സിയാസ് . ആൾട്ടോ, എസ്-പ്രെസോ തുടങ്ങിയ ബജറ്റ് കാറുകളും ചേർന്ന് 14,782 യൂണിറ്റ് വിൽപ്പനയാണ് മാരുതി സുസുക്കിക്ക് നേടിക്കൊടുത്തത്.
നടപ്പ് സാമ്പത്തിക വർഷമായ ഏപ്രിൽ മുതൽ ഈ ഫെബ്രുവരി വരെ മാരുതി സുസുക്കിയുടെ ഏറ്റവും ജനപ്രിയ മോഡലുകൾ വാഗൺആർ, ബലേനോ, സ്വിഫ്റ്റ് എന്നിവയായിരുന്നു. മാരുതിയുടെ മൊത്തം വിൽപ്പനയുടെ 51.5 ശതമാനവും എസ്‌യുവികളിലൂടെയാണ്.
ALSO READ: കോട്ടയത്ത് കാർ സർവീസ് സെൻ്ററിൽ തീപിടിത്തം; ആറ് വാഹനങ്ങൾ കത്തിനശിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here