ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റിനായി ആദ്യ ബാച്ച് സമർപ്പിക്കാൻ മാരുതി

ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റിനായി ആദ്യ ബാച്ച് സമർപ്പിക്കാൻ തയ്യാറെടുത്ത് മാരുതി സുസുക്കി. ബലേനോ ഹാച്ച്ബാക്ക്, ബ്രെസ സബ്കോംപാക്റ്റ് എസ്‌യുവി, ഗ്രാൻഡ് വിറ്റാര മിഡ്-സൈസ് എസ്‌യുവി എന്നീ മോഡലുകളാണ് ആദ്യ ഗ്രൂപ്പിൽ ഉൾപ്പെടുക എന്നാണ് റിപ്പോര്‍ട്ടുകൾ.

അടുത്ത ഘട്ടത്തിൽ മാരുതി ഫ്രോങ്ക്സ് ഉൾപ്പെടും. മാരുതി സുസുക്കി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്‍തവ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

ALSO READ:  അസിം പ്രേംജി മക്കള്‍ക്ക് സമ്മാനമായി നല്‍കിയത് കോടികള്‍ വിലമതിക്കുന്ന വിപ്രോ ഓഹരികള്‍

2021-ന്റെ അവസാനത്തിൽ ക്രാഷ് ടെസ്റ്റുകൾ നടത്തിയ മാരുതി സുസുക്കി ബലേനോക്ക് സീറോ-സ്റ്റാർ റേറ്റിംഗാണ് ലഭിച്ചത്.സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകളായി രണ്ട് എയർബാഗുകൾ ഘടിപ്പിച്ച ഈ മോഡൽ ഒരിക്കലും ഗ്ലോബൽ എൻസിഎപി പരിശോധന നടത്തിയിട്ടില്ല. 2018-ൽ ഗ്ലോബൽ എൻസിഎപിയിൽ നിന്ന് മാരുതി സുസുക്കി ബ്രെസയ്ക്ക് മുതിർന്നവരുടെ സുരക്ഷയ്ക്ക് നാല് സ്റ്റാർ റേറ്റിംഗും കുട്ടികളുടെ സുരക്ഷയ്ക്ക് രണ്ട് സ്റ്റാർ റേറ്റിംഗും ലഭിച്ചു.

ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ മോഡലുകളെ ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയ ആദ്യത്തെ കമ്പനി ആണ്. 2023 ഡിസംബറിൽ ഭാരത് ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാമിന് കീഴിൽ വിലയിരുത്തിയ ഹാരിയർ, സഫാരി എസ്‌യുവികൾ അഞ്ച് സ്റ്റാർ റേറ്റിംഗ് നേടി. ഈ എസ്‌യുവികൾക്ക് മുതിർന്ന യാത്രക്കാരുടെ സംരക്ഷണത്തിനായി 30.08/32 പോയിന്റും കുട്ടികളുടെ യാത്രക്കാരുടെ സംരക്ഷണത്തിനായി 44.54/49 പോയിന്റും ആണ് നേടിയിരിക്കുന്നത്.

ഭാരത് എൻസിഎപിക്ക് കീഴിൽ പരീക്ഷണം നടത്തുന്നതിനുള്ള ആദ്യ മോഡലായി ട്യൂസൺ എസ്‌യുവി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഹ്യുണ്ടായ്. ട്യൂസണിന്റെ 2021 മോഡലിന് അഞ്ച് സ്റ്റാറുകളും 2022 മോഡൽ മൂന്ന് സ്റ്റാറുകളും നേടിയിരുന്നു.

ALSO READ: മതബദ്ധമായ രാഷ്ട്രത്തിന് വികസിക്കാൻ കഴിയില്ല, അത്തരമൊരു രാഷ്ട്രം അതിവേഗം ചിന്നഭിന്നമാകും: മന്ത്രി കെ രാജൻ 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News