ഫ്രീക്ക് ലുക്കിലെത്തി വിപണിയുടെ ശ്രദ്ധ പിടിച്ചുപറ്റിയ മോഡലാണ് മാരുതി സുസുക്കിയുടെ ഫ്രോങ്ക്സ്. ബലേനോ പ്രീമിയം ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കി രൂപകല്പന ചെയ്തിരിക്കുന്ന ഫ്രോങ്ക്സ് ഗ്രാൻഡ് വിറ്റാരയെ ഓർമിപ്പിക്കുമെങ്കിലും ലുക്ക് കൊണ്ട് വാഹനപ്രേമികൾക്ക് പ്രിയങ്കരമാണ് വാഹനം.
ഇന്ത്യക്കൊപ്പം ജാപ്പനീസ് വാഹന വിപണിയിലും ഫ്രോങ്ക്സ് തങ്ങളുടേതായ സ്ഥാനം സൃഷ്ടിച്ചിരുന്നു. 2024 ഒക്ടോബറിലാണ് മാരുതി ഫ്രോങ്ക്‌സ് ജാപ്പനീസ് വിപണിയില്‍ എത്തുന്നത്. ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്ന ആദ്യത്തെ മാരുതി സുസുക്കി എസ്‌യുവി എന്ന പ്രത്യേകതയുപം ഫ്രോങ്ക്സിന് അവകാശപ്പെട്ടതാണ്.
Also Read: വില കൂട്ടാതെ വഴിയില്ല, ഒടുവിൽ ഹോണ്ടയും, അമേസിനും ബാധകം
എന്നാൽ ഇപ്പോൾ ജപ്പാനിൽ വിറ്റഴിക്കപ്പെട്ട കാറുകൾ തിരിച്ചുവിളിച്ചിരിക്കുകയാണ് കമ്പനി. ബ്രേക്കിനുണ്ടായ തകരാറുകൾ മൂലമാണ് കമ്പനി വാഹനം തിരികെ വിളിക്കാൻ കാരണം. 2024 സെപ്റ്റംബർ 13 നും നവംബർ 8 നും ഇടയിൽ നിർമിച്ച ഫ്രോങ്ക്‌സിന്റെ 1,911 യൂണിറ്റുകളാണ് തിരികെവിളിക്കുന്നത്.
വാഹനത്തിൻ്റെ റിയർ ബ്രേക്ക് കാലിപ്പറിലെ മൗണ്ടിംഗ് ബോൾട്ടുകൾ ശരിയായി മുറുകാത്ത പ്രശ്നമാണ് വാഹനത്തിനുള്ളത്. എന്നാൽ ഇന്ത്യയിൽ വിപണനം ചെയ്തിരിക്കുന്ന ഫ്രോങ്ക്‌സിന് ഇത്തരത്തിലുള്ള പ്രശ്നം കണ്ടെത്തിയിട്ടില്ലാത്തതിനാൽ ആശങ്കപ്പെടേണ്ട ആവശ്യമില്ല.
Also Read: ഫീച്ചറുകളുടെ ഖനിയുമായി ഒരു കോപാംക്ട് എസ് യു വി; എത്തുന്നു കിയ സിറോസ്
2023 ഏപ്രിലിലാണ് മാരുതി ഫ്രോങ്ക്സ് ഇന്ത്യയിൽ വിൽപ്പനയ്ക്കായി എത്തിച്ചത്. ഇതുവരെ 2 ലക്ഷത്തിലധികം വാഹനം വിറ്റുപോയിട്ടുണ്ടെന്നാണ് കണക്ക്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here