മാരുതി സുസുകിയുടെ പുതിയ ഇനം എസ്‌യുവികൾക്ക് മികച്ച പ്രതികരണമാണ് ഇന്ത്യൻ മാർക്കറ്റിൽ ലഭിക്കുന്നത്. ബ്രെസയിലൂടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി മാരുതി കമ്പനിയുടേത് മാറി. കഴിഞ്ഞ മാസം മാത്രം 50,000 എസ്‌യുവികൾ കമ്പനിക്ക് വിൽക്കാൻ കഴിഞ്ഞുവെന്നാണ് കണക്കുകൾ. ഇതോടെ ഹ്യൂണ്ടായ്, മഹീന്ദ്ര തുടങ്ങിയ കമ്പനികളെ പിന്തള്ളി ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള, വിറ്റഴിക്കപ്പെടുന്ന എസ്‌യുവി നിർമ്മാതാക്കളായി മാരുതി മാറി.
മാരുതിയുടെ വിൽപ്പനക്കണക്കുകൾ ഇങ്ങനെയാണ്. 2023 സെപ്റ്റംബർ മാസത്തിൽ മാരുതി സുസുക്കി ബ്രെസ കോംപാക്റ്റ് എസ്‌യുവിയുടെ 15,001 യൂണിറ്റുകളാണ് വിറ്റത്. എന്നാൽ കഴിഞ്ഞ വർഷം, ഇതേ മാസത്തെ വിൽപ്പനയിൽ നിന്ന് ചെറിയ കുറവ് സംഭവിച്ചിട്ടുണ്ട്. എന്നാൽ പ്രതിമാസ വില്പനയിൽ വർദ്ധനവുണ്ടായിട്ടുണ്ട്.
ALSO READ: സ്വന്തം വീട്ടുജോലിക്കാരൻ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; നടി നിഖിത റാവലിന് നഷ്ടമായത് ലക്ഷങ്ങൾ
ബ്രാൻഡിന്റെ നിരയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ എസ്‌യുവി മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽനിന്ന് 146 ശതമാനം വർധനവാണ് ഈ സെപ്റ്റംബറിൽ എസ്‌യുവിയുടെ വിൽപ്പനയിൽ ഉണ്ടായിരിക്കുന്നത്.
ALSO READ: മണിപ്പൂരിലെ പ്രശ്നങ്ങളേക്കാൾ മോദിക്ക് താത്പര്യം ഇസ്രയേലിലേതിനോട്’; രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി
മാരുതിയുടെ ഓഫ്-റോഡറായ ജിംനി വാങ്ങുന്നവരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എന്നാൽ പ്രതിമാസ വിൽപ്പന ചെറുതായി കുറഞ്ഞിട്ടുണ്ട്. മാരുതിയുടെ ഫ്രോൻക്സിനും മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. അടിക്കടിയുണ്ടാകുന്ന വില്പനവ്യതിയാനം കമ്പനിയുടെ മൊത്ത വിപണിയെ കാര്യമായി ബാധിക്കുന്നില്ല എന്നാണ് പല വിൽപ്പനക്കണക്കുകളിലൂടെയും മനസ്സിലാക്കേണ്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here