‘മാസായി മാരുതി’, മഹീന്ദ്രയും ടൊയോട്ടയും ബഹുദൂരം പിന്നിൽ

വിൽപനയിൽ വീണ്ടും ഒന്നാമതെത്തി മാരുതി. മഹീന്ദ്രയെയും ടൊയോട്ടയെയും ബഹുദൂരം പിന്നിലാക്കിക്കൊണ്ടാണ് മാരുതിയുടെ ഈ നേട്ടം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 3.98 ശതമാനം കൂടുതലാണ് മാരുതിയുടെ ഈ വർഷത്തെ വിൽപന. 2023 നവംബറിൽ 1,34,158 യൂണിറ്റ് കാറുകൾ വിറ്റുകൊണ്ടാണ് മാരുതി വീണ്ടും പട്ടികയിൽ ഒന്നാമതെത്തിയിരിക്കുന്നത്.

ALSO READ: വാഹന കുടിശ്ശിക നൽകിയില്ല; 42കുട്ടികളുടെ അധ്യായനം മുടക്കി കോൺഗ്രസ്‌ ഭരിക്കുന്ന മേപ്പാടി പഞ്ചായത്ത്‌

2023 അവസാനിക്കാൻ ഒരുങ്ങുമ്പോൾ ഇന്ത്യയുടെ ഓട്ടോമൊബൈൽ മേഖലയിൽ വലിയ വളർച്ചയാണ് തുടരുന്നത്. നവംബർ മാസത്തിലും രാജ്യത്തുടനീളം കാർ വിൽപ്പനയിൽ വർധനവുണ്ടായി. 2023 നവംബറിലെ കാറുകളുടെ മൊത്തം വിൽപ്പന 3,34,868 യൂണിറ്റിലെത്തി. ഇത് കഴിഞ്ഞ വർഷത്തെ കാലയളവിനെ അപേക്ഷിച്ച് 3.98 ശതമാനം കൂടുതലാണ്. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെയും ടൊയോട്ടയുടെയും പ്രകടനവും നവംബർ മാസത്തിൽ മികച്ചതാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ALSO READ: ഏറനാട് എക്‌സ്പ്രസിനു നാളെയും മറ്റന്നാളും മാരാരിക്കുളത്ത് സ്റ്റോപ്പ്

അതേസമയം, കിയ, റെനോ, സിട്രോൺ, ജീപ്പ് തുടങ്ങിയ കമ്പനികൾക്ക് അവരുടെ വിൽപ്പന കണക്കുകളിൽ ഇടിവ് നേരിടേണ്ടി വന്നിട്ടുണ്ട്. 61.23 ശതമാനം ഇടിവാണ് റെനോ നേരിട്ടത്. നവംബർ മാസത്തിൽ 2,452 യൂണിറ്റ് കാറുകൾ മാത്രമാണ് റെനോ വിറ്റതെങ്കിൽ കഴിഞ്ഞ വർഷം നവംബറിൽ 6,325 യൂണിറ്റ് കാറുകളാണ് റെനോ വിറ്റത്. മുൻനിര നിർമ്മാതാക്കളെന്ന നിലയിൽ മാരുതി സുസുക്കി സ്ഥാനം നിലനിർത്തിയെങ്കിലും ഒക്ടോബർ മാസത്തെ അപേക്ഷിച്ച് വിൽപ്പനയിൽ 20.17% ഇടിവ് രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News