ഉൽപാദനത്തിൽ ‘കോടി’പതിയായി മാരുതി; ഒരുകോടി യൂണിറ്റുകൾ പിന്നിട്ട് ഹരിയാനയിലെ മാരുതിയുടെ മനേസർ ഫാക്ടറി

MATUTI SUZUKI

നേട്ടത്തിന്‍റെ പുതിയ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട മാരുതി സുസുക്കി. മാരുതിയുടെ ഹരിയാനയിലുള്ള മനേസർ ഫാക്ടറിയിൽ മൊത്തം ഉത്പാദനം ഒരുകോടി യൂണിറ്റെന്ന ചരിത്ര നേട്ടമാണ് മാരുതി സ്വന്തമാക്കിയത്. 2006 -ൽ പ്രവർത്തനം ആരംഭിച്ച മനേസർ ഫാക്ടറി 18 വർഷം കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടെ സുസുക്കിയുടെ ആഗോളതലത്തിലുള്ള ഫാക്ടറികളിൽ ഏറ്റവും വേഗത്തിൽ ഉത്പാദനം ഒരു കോടിപിന്നിട്ട യൂണിറ്റായി മനേസർ മാറി. പുതിയ നേട്ടത്തിൽ ഉപഭോക്താക്കളോടും ജീവനക്കാരോടും ഡീലർമാരോടും നന്ദി പറയുന്നതായി എം.ഡി.യും സി.ഇ.ഒ.യുമായ ഹിസാഷി തകേവൂചി പറഞ്ഞു.

ALSO READ; അര്‍ധ സെഞ്ചുറിയുമായി രോഹിതും കോലിയും സര്‍ഫറാസും; ഇന്ത്യ പൊരുതുന്നു

ബ്രെസ, എർട്ടിഗ, എക്സ് എൽ 6, സിയാസ്, ഡിസയർ, വാഗൺ ആർ, എസ് പ്രസോ, സെലേറിയോ എന്നീ ജനപ്രിയ വാഹനങ്ങളാണ് പ്രധാനമായും മനേസർ ഫാക്ടറിയിൽ നിർമ്മിക്കുന്നത്. 600 ഏക്കറുകളിലായി പരന്നു കിടക്കുന്ന ഫാക്ടറിയിൽ നിന്നടക്കം 23 ലക്ഷം വാഹനങ്ങൾ പുറത്തിറക്കാനുള്ള ശേഷി കമ്പനിക്കുണ്ട്. രാജ്യത്ത് ഇത് വരെ 3 കോടിയിൽ അധികം വാഹനങ്ങൾ ഉൽപാദിപ്പിക്കാൻ മാരുതിക്ക് സാധിച്ചിട്ടുണ്ട്.

ALSO READ; കെഎസ്‌യു വിജയാഹ്ലാദപ്രകടനത്തിനിടെ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ആക്രമണം; സംഭവം പാങ്ങോട് മന്നാനിയ കോളേജിൽ

ഇവിടെ നിന്നുള്ള വാഹനങ്ങള്‍ ഇന്ത്യക്കകത്തും ലാറ്റിന്‍ അമേരിക്ക, പശ്ചിമേഷ്യ, ആഫ്രിക്ക, ഇന്ത്യയുടെ അയല്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്. മാരുതിക്ക് ഗുജറാത്തിലെ ഹന്‍സല്‍പുരിലും ഒരു നിര്‍മാണ ഫാക്ടറിയുണ്ട്. ഹരിയാനയില്‍ തന്നെ ഖര്‍ഖോദയില്‍ മറ്റൊരു ഫാക്ടറിയും അടുത്ത വർഷത്തോടെ പ്രവര്‍ത്തനം ആരംഭിക്കും. ഭാവിയിൽ വരാനിരിക്കുന്ന ഇലക്ട്രോണിക് വാഹനങ്ങളുടെ നിര്‍മാണം മാരുതിയുടെ ഗുജറാത്തിലെ പ്ലാന്‍റിലായിരിക്കും നടത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News