ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി വൈദ്യുത കോപ്റ്ററുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ ഒരുങ്ങുന്നു. പൈലറ്റടക്കം മൂന്നുപേരെ വഹിക്കാന്‍ ശേഷിയുള്ളതും ഹെലികോപ്റ്ററുകളേക്കാള്‍ ചെറുതും ഡ്രോണുകളേക്കാള്‍ വലിപ്പമുള്ളതുമായ വൈദ്യുത കോപ്റ്ററുകളാണ് ഇവരുടെ ലക്ഷ്യം.
ALSO READ ; മൂന്നുദിവസമായി നടക്കുന്ന ബജറ്റിന്മേലുള്ള ചർച്ച ഇന്ന് അവസാനിക്കും
പറക്കുന്ന കാര്‍ സങ്കല്പവുമായി 2018 ല്‍ ജപ്പാനില്‍ തുടങ്ങിയ സ്‌കൈഡ്രൈവ് കമ്പനിയുമായി സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ സഹകരിക്കുന്നുണ്ട്. അമേരിക്കയിലും ജപ്പാനിലുമടക്കം വൈദ്യുത കോപ്റ്ററുകള്‍ അവതരിപ്പിക്കാനാണ് ഇരുകമ്പനികള്‍ക്കുമുള്ള ധാരണ. ഇത്തരം ഇലക്ട്രിക് കോപ്റ്ററുകള്‍ രണ്ടാം ഘട്ടത്തില്‍ ഇന്ത്യയിലും എത്തിച്ചേക്കാനാണ് സാധ്യത. ഗതാഗത രംഗത്ത് വലിയ മാറ്റത്തിന് ഇത്തരം സംവിധാനം വഴിയൊരുക്കിയേക്കാം.ജപ്പാനിലെ ഇവാട സിറ്റിയിലുള്ള പ്ലാന്റില്‍ ഉത്പാദനം തുടങ്ങാനുള്ള നടപടികള്‍ നടക്കുകയാണ്.
സാധാരണ ഹെലികോപ്റ്ററിന്റെ പകുതി പോലും ഭാരം വരില്ലെന്നതാണ് ഹെലികോപ്റ്ററിനെ എയര്‍കോപ്റ്ററില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. എയര്‍ കോപ്റ്ററിന്റെ ഭാരം 1.4 ടണ്‍ ആയിരിക്കും. അതുകൊണ്ടുതന്നെ കെട്ടിടങ്ങളുടെ മുകളില്‍ ഇറക്കാനും, ഇവിടെ നിന്ന് പറന്നുയരാനും ഇവയ്ക്ക് കഴിയും. ഇലക്ട്രിക് രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഹെലികോപ്റ്ററിന്റെ പാര്‍ട്സുകളുടെ എണ്ണത്തില്‍ വലിയ കുറവ് ഉണ്ടാകും. ഇത് നിര്‍മാണ ചെലവ് കുറയ്ക്കാന്‍ സഹായിക്കും.മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഈ സാങ്കേതികവിദ്യ ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് മാരുതി ലക്ഷ്യമിടുന്നത്. പരമാവധി കുറഞ്ഞ ചെലവില്‍ ഒരുക്കിയാല്‍ മാത്രമേ ഇത് വിജയകരമാകൂവെന്നാണ് കമ്പനിയുടെ കണ്ടെത്തല്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here