മാരുതി സുസുകിയുടെ ആ പേരുദോഷം മാറുന്നു; ഡിസയറിന് ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍, മികച്ച മൈലേജും

maruti-suzuki-dezire-crash-test

രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കോംപാക്ട് സെഡാനായ മാരുതി സുസുക്കി ഡിസയറിന് പുതിയ നേട്ടം. പൊതുവെ സുരക്ഷാ കാര്യത്തിൽ മാരുതി സുസുകിക്കുള്ള ആ പേരുദോഷം മാറ്റുകയാണ് ഡിസയർ. വാഹനങ്ങളുടെ സുരക്ഷ വിലയിരുത്തുന്ന അന്താരാഷ്ട്ര ജിഎൻകാപ് ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ റേറ്റിങ് ആണ് ഡിസയർ നേടിയത്.

മാരുതി സുസുക്കി സ്വിഫ്റ്റിന് ജപ്പാന്‍ എന്‍സിഎപി വഴി 4 സ്റ്റാര്‍ ക്രാഷ് ടെസ്റ്റ് റേറ്റിങ് നേരത്തേ ലഭിച്ചിരുന്നു. ഇതോടെ മൈലേജിലും സുരക്ഷയിലും ഡിസയർ ഒരു പണത്തൂക്കം മുന്നിലാണ്. നാലാം തലമുറ ഡിസയര്‍ നവംബര്‍ 11നാണ് രാജ്യത്ത് ഔദ്യോഗികമായി അവതരിപ്പിക്കുക. ഹോണ്ട അമേസിന്റെ എതിരാളിയെന്നാണ് ഇത് അറിയപ്പെടുന്നത്. ഇതിൻ്റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

Also Read: ഒറ്റകണ്ണന്മാരെ സൂക്ഷിക്കണം; മുന്നറിയിപ്പുമായി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്

മുതിര്‍ന്ന യാത്രക്കാരുടെ സംരക്ഷണത്തിന് സമ്പൂർണ 5 സ്റ്റാർ റേറ്റിങും കുട്ടികളുടെ സുരക്ഷയ്ക്ക് 4 സ്റ്റാര്‍ റേറ്റിങ്ങും ഡിസയർ നേടി. മാനുവലില്‍ ലിറ്ററിന് 24.79 കിലോമീറ്ററും എഎംടി ബോക്സില്‍ 25.71 കിലോമീറ്ററുമാണ് ഡിസയറിന് കമ്പനി വാഗ്ദാനം ചെയ്യുന്നത്. സിഎൻജി വേരിയന്റുകള്‍ക്ക് 33.73 കി.മീ ലഭിക്കും. ക്രാഷ് ടെസ്റ്റ് വീഡിയോ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News