ഈ വരവ് പൊളിക്കും! വാഹനവിപണിയെ പിടിച്ചുകുലുക്കാൻ ഡിസയറിന്റെ പുതിയ പതിപ്പെത്തി

MARUTI SUZUKI DZIRE

മാരുതി സുസുക്കിയുടെ എക്കാലത്തെയും മികച്ച ബെസ്റ്റ് സെല്ലിങ് സെഡാൻ മോഡലായ ഡിസയറിന്റെ പുതിയ പതിപ്പ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഗ്ലോബൽ എൻസിഎപിയിൽ ഫൈവ് സ്റ്റാർ സുരക്ഷാ നേടിയ മാരുതി സുസുക്കിയുടെ ആദ്യ മോഡലാണ് ഡിസയർ. ഇന്ന് ഇതുവരെ ഈ സെഡാന്റെ
27 ലക്ഷം യൂണിറ്റുകളാണ് വിറ്റഴിക്കപ്പെട്ടത്. അതുകൊണ്ട് തന്നെ  ഡിസയറിന്റെ പുതിയ പതിപ്പ് വിപണിയിലേക്ക് എത്തുമ്പോൾ കമ്പനിയും വാഹന പ്രേമികളും ഒരേ പോലെ ത്രില്ലിലാണ്.

ഒമ്പത് മോഡലുകളിലായാണ് ഡിസയറിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. 6.79 ലക്ഷം രൂപ മുതലാണ് ഇതിന്റെ വില വരുന്നത്.വിഎക്സ്ഐ മാനുവലിന് 7.79 ലക്ഷം രൂപയും എജിഎസിന് 8.24 ലക്ഷം രൂപയും സിഎൻജി മോഡലിന് 8.74 ലക്ഷം രൂപയുമാണ് വില.എക്സ്ഐ: 8.89 ലക്ഷം രൂപ, എജിഎസ്: 9.34 ലക്ഷം രൂപ, സിഎൻജി: 9.84 ലക്ഷം രൂപ, ഇസഡ്എക്ഐ പ്ലസ്: 9.69 ലക്ഷം രൂപ, എജിഎസ്: 10.14 ലക്ഷം രൂപ എണ്ണിനങ്ങനെയാണ് മറ്റ് മോഡലുകളുടെ വില വരുന്നത്.

പുതിയ പതിപ്പിന്റെ സവിശേഷതകൾ:

എഞ്ചിൻ: 1.2 ലീറ്റര്‍ 3 സിലിണ്ടര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്‍ജിനാണ് ഡിസയറിൽ. 80 എച്ച്പി കരുത്തും പരമാവധി 112 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ പുറത്തെടുക്കും.

ഇന്റീരിയർ: ഡ്യുവൽ ടോൺ ഇന്റീരിയറാണ് ഡിസയർ.360 ഡിഗ്രി ക്യാമറ, ഫ്‌ളോട്ടിങ് 9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റീറിങ് വീല്‍, കളര്‍ എംഐഡി, ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ചാർജിങ് പോർട്ടുകൾ തുടങ്ങിയവായും ക്യാബിനിൽ ഒരുക്കിയിട്ടുണ്ട്.

എക്സ്റ്റീരിയർ: കൂടുതല്‍ ഷാര്‍പ്പായ ഡിസൈനാണ് വാഹനത്തിന്റെ മുന്‍ഭാഗത്തിനുള്ളത്. പഴയ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ പതിപ്പിന്റെ ടെയില്‍ ലാംപ് ഡിസൈനില്‍ വലിയ വ്യത്യാസമുണ്ട്. ഹെഡ്‌ലാംപുകള്‍ക്ക് അടിയിലായാണ് ഇന്‍ഡിക്കേറ്ററുകള്‍ നല്‍കിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News