ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ വിൽക്കുന്ന കമ്പനി ഏതേ എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ മാരുതി സുസുക്കി. എന്നാൽ മാരുതിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട വാഹനം എത് എന്നാണ് ചോദ്യമെങ്കിലോ. ഒന്നു കുഴയും എന്നാലും പറയുന്ന ഉത്തരങ്ങൾ വാഗൺആർ, സ്വിഫ്റ്റ്, ആൾട്ടോ, സെലേറിയോ, ബലേനോ, ഫ്രോങ്ക്‌സ് എന്നിങ്ങനെ ആയിരിക്കും.
എന്നാൽ ഉത്തരം ഇതൊന്നുമല്ല. അതൊരു 7-സീറ്റർ മൾട്ടി പർപ്പസ് വാഹനമാണ്. 2024 ജനുവരി മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ മാരുതി സുസുക്കി ആകെ 16,25,308 കാറുകളാണ് ഇന്ത്യൻ നിരത്തിലിറക്കിയിരിക്കുന്നത്. അതിൽ 1,74,035 എർട്ടിഗയുടെ യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചിരിക്കുന്നത്. രണ്ടാമതുള്ള വാഗൺആർ 1,73,552 യൂണിറ്റുകളും വിറ്റു പോയിട്ടിണ്ട്.
Also Read: ഇന്ധന ചെലവ് കുറയ്ക്കണം, എസി ഉപയോഗിക്കുകയും വേണം; ഇതൊന്നു പരീക്ഷിച്ചാലോ?
ഈ വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുകളിൽ മൂന്നാം സ്ഥാനത്തുള്ളതും മാരുതിയുടെ ഈ എംപിവിയാണ്. ടാറ്റ പഞ്ച് മൈക്രോ എസ്‌യുവി, ഹ്യുണ്ടായി മിഡ്-സൈസ് എസ്‌യുവി എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്.
വിപണിയിലവതരിപ്പിക്കപ്പെട്ട് വർഷങ്ങളായെങ്കിലും, ആദ്യമായാണ് എർട്ടിഗ ഇത്രയും ഉയർന്ന വിൽപ്പന നേടുന്നത്. കുറഞ്ഞ വിലയും നല്ല മൈലേജും കുറഞ്ഞ മെയിന്റനെൻസും പെട്രോൾ, സിഎൻജി ഫ്യുവൽ ഓപ്ഷനുകളുമെല്ലാമാണ് എർട്ടിഗ തെരഞ്ഞെടുക്കാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്ന ഘടകം.
Also Read: തകരാർ സ്വയം കണ്ടെത്തി മുന്നറിയിപ്പ് നൽകും; പുതിയ യൂണികോൺ അവതരിപ്പിച്ച് ഹോണ്ട
8.69 ലക്ഷം മുതല്‍ 13.03 ലക്ഷം രൂപ വരെയാണ് എര്‍ട്ടിഗയുടെ എക്‌സ്ഷോറൂം വില. LXi, VXi, ZXI എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് എർട്ടിഗ എത്തുന്നത്. പേള്‍ മെറ്റാലിക് ഓട്ടം റെഡ്, ഡിഗ്നിറ്റി ബ്രൗണ്‍, മെറ്റാലിക് മാഗ്മ ഗ്രേ, പേള്‍ മെറ്റാലിക് ഓക്സ്ഫോര്‍ഡ് ബ്ലൂ, പേള്‍ ആര്‍ട്ടിക് വൈറ്റ്, സ്പ്ലെന്‍ഡിഡ് സില്‍വര്‍, പേള്‍ മിഡ്‌നൈറ്റ് ബ്ലാക്ക് എന്നിങ്ങനെയുള്ള കളർ ഓപ്ഷനുകളും വാഹനം ലഭിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here