ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ടെയ്സര്‍ ഇന്ത്യയിലെത്തുന്നു; ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിച്ചു

ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ടെയ്സറിന്റെ ഇന്ത്യയിലെ ഔദ്യോഗിക ലോഞ്ച് 2024 ഏപ്രില്‍ 3-ന്. ഈ പുതിയ സബ്-4 മീറ്റര്‍ എസ്യുവിയെക്കുറിച്ചുള്ള ഔദ്യോഗിക വിശദാംശങ്ങള്‍ ടൊയോട്ട ഇതുവരെ പുറത്തു വിട്ടിട്ടില്ല. നിരവധി മാറ്റങ്ങല്‍ വാഹനത്തിന്റെ ക്യാബിനിനുള്ളില്‍ പ്രതീക്ഷിക്കുന്നുണ്ട്.

360-ഡിഗ്രി ക്യാമറ, ആറ് സ്പീക്കര്‍ സൗണ്ട് സിസ്റ്റം, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ നിറമുള്ള എംഐഡി, വയര്‍ലെസ് ചാര്‍ജര്‍, ഒടിഎ അപ്ഡേറ്റുകള്‍ തുടങ്ങിയവ വാഗ്ദാനം ചെയ്യുന്നതാണ് പുതിയ ടൊയോട്ട ചെറു എസ്യുവി. ഫ്രോങ്ക്‌സ് പോലെ, അര്‍ബന്‍ ക്രൂയിസര്‍ ടൈസറും മാനുവല്‍, എഎംടി ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ ലഭിക്കും.

Also Read: കൊറിയര്‍ സര്‍വീസിന്റെ പേരില്‍ തട്ടിപ്പ്‌; മുന്നറിയിപ്പുമായി കേരളാ പൊലീസ്‌

ടൊയോട്ടയുടെ പരിചിതമായ ഫ്രണ്ട് ഗ്രില്‍, പുതുതായി രൂപകല്‍പന ചെയ്ത ചക്രങ്ങള്‍ക്കൊപ്പം മുന്നിലും പിന്നിലും ബമ്പറുകളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയേക്കുമെന്ന് പ്രതീക്ഷിക്കുന്നു. വില സംബന്ധിച്ച്, പുതിയ ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ടെയ്സറിന് മാരുതി ഫ്രോങ്ക്സിന് സമാനമായ വിലയാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ 7.51 ലക്ഷം മുതല്‍ 13.03 ലക്ഷം രൂപ വരെയാണ് ഫ്രോങ്ക്സിന്റെ എക്സ് ഷോറൂം വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News