മനേസര്‍ പ്ലാന്റിന്റെ ശേഷി ഉയര്‍ത്തി മാരുതി സുസുക്കി

കാര്‍ നിര്‍മാണ കമ്പനിയായ മാരുതി സുസുക്കി അവരുടെ ഹരിയാനയിലെ മനേസറിലുള്ള ഫാക്ടറിയുടെ ഉത്പാദനശേഷി വര്‍ധിപ്പിച്ചു. വര്‍ഷം ഒരു ലക്ഷം കാറുകള്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് 2007 -ല്‍ തുടങ്ങിയ ആദ്യ പ്ലാന്റിനോടു ചേര്‍ന്ന് പ്രവര്‍ത്തന സജ്ജമായിരിക്കുന്നതെന്ന് കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു. ഇതോടെ മനേസര്‍ പ്ലാന്റിന്റെ മൊത്തംശേഷി വര്‍ഷം ഒമ്പതുലക്ഷം കാറുകളായി.

Also Read: പ്രവാസികളുടെ നാട്ടിലെ ബന്ധുക്കളോട് ഫോൺ വഴി തട്ടിപ്പ്; ജാഗ്രത നിർദേശവുമായി പൊലീസ്

നിലവിലിത് 23.5 ലക്ഷമാണ്. ബ്രെസ, എര്‍ട്ടിഗ, എക്സ്.എല്‍. 6, വാഗണ്‍ആര്‍, ഡിസയര്‍, എസ് പ്രെസോ, സിയാസ്, സെലേറിയോ മോഡലുകളാണ് മനേസറില്‍ നിര്‍മിക്കുന്നത്. 2007-ലാണ് മാരുതി സുസുക്കി മനേസറില്‍ വാഹന നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുന്നത്. പിന്നീട് 2011-ലും 2013-ലുമായി പ്ലാന്റ് ബി, പ്ലാന്റ് സി എന്നിവയും സ്ഥാപിക്കുകയായിരുന്നു. ഇതിനോടകം 95 ലക്ഷം വാഹനങ്ങളാണ് മനേസറിലെ പ്ലാന്റില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മാരുതി സുസുക്കി മനേസറില്‍ പുതുതായി നിര്‍മിച്ച പ്ലാന്റില്‍ എര്‍ട്ടിഗയുടെ നിര്‍മാണമായിരിക്കും ആദ്യഘട്ടത്തില്‍ നടക്കുകയെന്നാണ് അറിയിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News