മാരുതി സുസുക്കിയുടെ പുതിയ സ്വിഫ്റ്റിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു

മാരുതി സുസുക്കിയുടെ പുതിയ സ്വിഫ്റ്റിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു. 11,000 രൂപ നല്‍കി ഉപഭോക്താക്കള്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാമെന്നും മാരുതി അറിയിച്ചു. സ്‌പോര്‍ട്ടി ഡിസൈനിലാണ് പുതിയ സ്വിഫ്റ്റ് നിര്‍മ്മിക്കുന്നത്. മാരുതി സുസുക്കിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.marutisuzuki.com/swift കയറി ഓണ്‍ലൈനായും അടുത്തുള്ള മാരുതി സുസുക്കി അരീന ഷോറൂമുകള്‍ സന്ദര്‍ശിച്ചും പുതിയ സ്വിഫ്റ്റ് ബുക്ക് ചെയ്യാവുന്നതാണെന്നും കമ്പനി അറിയിച്ചു.

Also Read: ബാര്‍ അസോസിയേഷനില്‍ സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സ്ഥാനങ്ങള്‍ സംവരണം ചെയ്യണമെന്ന് സുപ്രീംകോടതി

സ്‌പോര്‍ട്ടി ഡിസൈനിലാണ് പുതിയ സ്വിഫ്റ്റ് നിര്‍മ്മിക്കുന്നത്. പരിഷ്‌കരിച്ച എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ഡേടൈം റണ്ണിംഗ് ലൈറ്റ് എന്നിവയോട് കൂടിയ കാറിന്റെ മുന്‍വശം കാണിച്ച് കൊണ്ടുള്ള ടീസര്‍ കമ്പനി പുറത്തിറക്കി. ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, 360 ഡിഗ്രി കാമറ, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവയോട് കൂടി യാത്രയ്ക്ക് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പുനല്‍കുന്ന തരത്തിലായിരിക്കും പുതിയ മോഡല്‍ ഇറങ്ങുക.

പഴയ സ്വിഫ്റ്റിനെ അപേക്ഷിച്ച് വില അല്‍പ്പം കൂടാന്‍ സാധ്യതയുണ്ട്. നിലവിലുള്ള മോഡലിന് 6.24 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News