പെട്രോൾ മണത്താൽ മതി പറപറക്കും, തട്ടിയാൽ പപ്പടവുമാകില്ല; റോയൽ എൻട്രിക്ക് തയ്യാറെടുത്ത് സ്വിഫ്റ്റ് ഹൈബ്രിഡ്

maruti-suzuki-swift-hybrid

ഒരു കാറിന് 40 കിലോ മീറ്റർ മൈലേജ്. ആശ്ചര്യപ്പെടേണ്ട. നമ്മുടെ സ്വന്തം മാരുതിയുടെ സമ്മാനമാണിത്. മുട്ടിയാൽ പപ്പടമാകുമെന്ന് കരുതി മാരുതിയെ തള്ളിക്കളയാൻ വരട്ടെ. ഫൈവ് സ്റ്റാർ സുരക്ഷയോടെയാണ് ഗംഭീര മൈലേജുള്ള ഈ കാർ തയ്യാറാക്കിയത്. മാരുതി സുസുകി സ്വിഫ്റ്റ് ഹൈബ്രിഡിൻ്റെ കാര്യമാണ് പറഞ്ഞുവരുന്നത്.

സ്വിഫ്റ്റ് ഹൈബ്രിഡിന്റെ പരീക്ഷണയോട്ടം നടന്നുവെന്നതാണ് ഏറ്റവും പുതിയ വാർത്ത. ഇതിൻ്റെ ചിത്രങ്ങള്‍ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. ബംഗളൂരുവില്‍ പരീക്ഷണയോട്ടം നടന്നതാണ് പുറത്തുവന്നത്. ഇത് ആദ്യമാണ് ഹൈബ്രിഡ് ഇന്ത്യന്‍ റോഡിലെത്തിയത്.

Read Also: ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഇലക്ട്രിക് കാർ ഏതാണെന്ന് അറിയാമോ?

ജപ്പാന്‍, യൂറോപ്പ് എന്നിവിടങ്ങളിൽ 12 വാട്ട് ചെറു ഹൈബ്രിഡ് സ്വിഫ്റ്റ് നേരത്തെ പുറത്തിറങ്ങിയിരുന്നു. ഈ ഹൈബ്രിഡിന്റെ ബാഡ്ജിങ്ങിലാണ് പരീക്ഷണയോട്ടം നടന്നത്. ഇന്ത്യയിൽ ഇന്ധനക്ഷമത കൂട്ടാനായി സ്‌ട്രോങ് ഹൈബ്രിഡ് ആയിരിക്കും ഉപയോഗിക്കുക. ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാറും സ്വിഫ്റ്റ് പ്രതീക്ഷിക്കുന്നുണ്ട്. ദിവസങ്ങൾക്ക് മുമ്പ് മാരുതി ഡിസയറിന് 5 സ്റ്റാർ ലഭിച്ചിരുന്നു. നിലവിലെ സ്വിഫ്റ്റില്‍ നിന്ന് ഒന്ന് മുതല്‍ 1.5 ലക്ഷം രൂപ വരെ അധികമേ ഹൈബ്രിഡിന് വിലയാകൂ.

Key words: Maruti suzuki swift hybrid, car, auto news

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News