മാരുതിയെ തോൽപ്പിക്കാനാവില്ല മക്കളേ, ഒന്നാമതുതന്നെ

ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ പുറത്ത് വിട്ട വിൽപ്പന കണക്കുകളിൽ ഒന്നാമതെത്തി മാരുതി സുസുകി. 2023 മാർച്ചിലെ യാത്രാ വാഹനങ്ങളുടെ വിൽപ്പന വിവരങ്ങളാണ് എഫ്എഡി പുറത്ത് വിട്ടത്. ഹ്യുണ്ടായിയെ പിന്തള്ളി ടാറ്റ മോട്ടോഴ്‌സ് രാജ്യത്തെ വിൽപ്പന കണക്കിൽ രണ്ടാമതെത്തി.

പുതിയ കണക്കുകൾ പ്രകാരം മാർച്ചിലും ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാറുകൾ വിൽപ്പന നടത്തിയത് മാരുതി സുസുകിയാണ്. മാരുതി സുസുകി 2023 മാർച്ചിൽ മൊത്തം 137,201 കാറുകൾ വിറ്റു. 2022 മാർച്ചിൽ ഇത് 118,446 യൂണിറ്റായിരുന്നു. പ്രതിവർഷം 15.83 ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയത്. മൊത്തം വിൽപ്പന 18,755 യൂനിറ്റുകൾ വർദ്ധിച്ചു. 2022 മാർച്ചിൽ 1,18,446 യൂണിറ്റ് പാസഞ്ചർ വാഹനങ്ങളാണ് മാരുതി സുസുകി വിറ്റത്.

രണ്ടാം സ്ഥാനത്തുള്ള ടാറ്റ മോട്ടോഴ്‌സ് 2023 മാർച്ചിൽ 46,847 യൂണിറ്റുകളാണ് വിറ്റഴിച്ചത്. അതേസമയം 2022 മാർച്ചിൽ കമ്പനി 36,939 യൂണിറ്റുകൾ വിറ്റു. ടാറ്റ മോട്ടോഴ്‌സിൻ്റെ വിൽപ്പനയിൽ 2023 മാർച്ചിൽ മുൻ വര്‍ഷത്തെ അപേക്ഷിച്ച് 9,908 യൂണിറ്റുകളുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.

അതേ സമയം 2023 മാർച്ചിൽ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന് ഇന്ത്യൻ വിപണിയിലെ രണ്ടാം സ്ഥാനം നഷ്‍ടമായി. 2023 മാർച്ചിൽ ഹ്യുണ്ടായി 45,703 യൂണിറ്റുകള്‍ വിറ്റു. ഇത് 2022 മാർച്ചിൽ നിന്ന് 1,937 എണ്ണത്തിൻ്റെ വർദ്ധവാണ് വിൽപനയിൽ ഉണ്ടായിരിക്കുന്നത്. ഇത് 4.42 ശതമാനം വാര്‍ഷിക വളര്‍ച്ച കാണിക്കുന്നു.

2023 മാര്‍ച്ച് മാസത്തില്‍ മഹീന്ദ്ര ആൻഡ് മഹീന്ദ്ര 32,196 യൂണിറ്റുകളും കിയ 21,023 യൂണിറ്റുകളും ടൊയോട്ട 15,623 യൂണിറ്റുകളും വിറ്റു. അതേസമയം, ഫോക്‌സ്‌വാഗൺ ഗ്രൂപ്പ് കഴിഞ്ഞ മാസം 7,837 യൂണിറ്റുകളും, ഹോണ്ട 6,295 യൂണിറ്റുകളും, റെനോ 5,176 യൂണിറ്റുകളും എംജി മോട്ടോഴ്‍സ് കഴിഞ്ഞ 4,655 യൂണിറ്റുകളും കഴിഞ്ഞ മാസം വിൽപന നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News